അവസാന 60 ബോളില്‍ പിറന്നത് 144 റണ്‍സ്, തന്റെ അവസാന വേള്‍ഡ് കപ്പ് അയാള്‍ ആഘോഷിക്കുകയാണ്

അവസാന 60 ബോളില്‍ സൗത്ത് ആഫ്രിക്ക അടിച്ച് കൂട്ടിയത് 144 റണ്‍സ്. എന്ത് അടിയാണ് ഇത് എന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകും. മാച്ചിലെ ആദ്യ 10 ഓവറില്‍ മേല്‍കൈ നേടിയ ബംഗ്ലാദേശ് ബോളിംഗ് പിന്നീട് അങ്ങോട്ട് ചിത്രത്തില്‍ ഇല്ലാതെ ആകുന്ന കാഴ്ച ആണ് നാം കണ്ടത്.

നായകന്‍ മാര്‍ക്രത്തിന്റെ കൂടെ ഡി കോക്കിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ട്, ഫിഫ്റ്റി നേടി നായകന്‍ വീണെങ്കിലും പിന്നീട് ക്ലാസനെ കൂട്ട്പിടിച്ചു ഒരു താണ്ടവം തന്നെ ആണ് നമ്മള്‍ കണ്ടത്.
ഈ ലോകകപ്പിലെ ഡി കോക്കിന്റെ മൂന്നാമത്തെ സെഞ്ചുറി, ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോറര്‍.

തന്റെ അവസാന വേള്‍ഡ് കപ്പ് അയാള്‍ ആഘോഷിക്കുകയാണ്. ഒരു വേള ആ ബാറ്റില്‍ നിന്ന് ഇന്ന് നമ്മള്‍ ഒരു ഡബിള്‍ സെഞ്ചുറി പ്രതീക്ഷിച്ചു. വിരമിക്കല്‍ തീരുമാനത്തെ കുറിച്ച് ഒന്ന് കൂടെ ആലോചിച്ചു കൂടെ എന്ന് മാത്രമേ ഈ അവസരത്തില്‍ കുറിക്കാന്‍ ഉള്ളു.

ഡി കോക്ക് വീണതിന് ശേഷം കളിയുടെ മോമെന്റ്റം ഒട്ടും താഴെ പോകാതെ മില്ലറെ കൂട്ടുപിടിച്ച് ക്ലാസന്റെ ക്ലാസിക് വെടിക്കെട്ട്. വെറും 21 പന്തില്‍ 50 റണ്‍സ് ആണ് ഈ കൂട്ടുക്കെട്ട് നേടിയത്.
താങ്ക്‌സ് സൗത്ത് ആഫ്രിക്ക ഫോര്‍ ദിസ് എന്റര്‍ടൈന്‍മെന്റ്.

എഴുത്ത്: ജോ മാത്യു

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍