ഏകദിന ലോകകപ്പ്: ടിക്കറ്റ് വില്‍പന ആരംഭിച്ചു, സ്ഥാനമുറപ്പിക്കാന്‍ ആരാധകരുടെ തള്ളിക്കയറ്റം

ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന തുടങ്ങി. പേടിഎം, ബുക്ക്മൈഷോ എന്നിവ വഴി ആരാധകര്‍ക്ക് ടിക്കറ്റ് ഇപ്പോള്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈനായി ടിക്കറ്റ് എടുത്താലും ഫിസിക്കല്‍ കോപ്പി കാണിച്ചാല്‍ മാത്രമേ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.

മുംബൈയിലെ വാംഖഡെ സ്റ്റോഡിയവും കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സും വേദിയാവുന്ന സെമിഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന പേടിഎം വഴിയാകും. ലോകകപ്പിലെ ഏറ്റവും ത്രില്ലര്‍ മത്സരമായ ഇന്ത്യ- പാക് പോരാട്ടത്തിന്റെയും ഫൈനലിന്റേയും ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലൂടെയാണ് ആരാധകരിലെത്തുക.

ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെയാണ് 10 ടീമുകള്‍ മാറ്റുരയ്ക്കുന്ന ഏകദിന ലോകകപ്പ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം, ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയം, ദില്ലിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം

Read more

ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ലഖ്നൗവിലെ ഏകനാ സ്റ്റേഡിയം, മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.