തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം ഏകദിന ലോകകപ്പില്‍ ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ വിജയവഴിയില്‍ തിരിച്ചെത്തിിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ തോറ്റതിന് ശേഷം, മെന്‍ ഇന്‍ ഗ്രീന്‍, ലോകകപ്പിലെ 31-ാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ പരാജയപ്പെടുത്തിയിരിക്കുകയാണ്.
ഷാക്കിബ് അല്‍ ഹസന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് ടീം മുന്നോട്ടുവെച്ച 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ ഏഴ് വിക്കറ്റിന്റെ അനായാസ വിജയം രേഖപ്പെടുത്തി. മത്സരത്തില്‍ ഷഹീന്‍ അപ്രീദിയുടെ ബോളിംഗ് പ്രകടനം എടുത്തു പറയേണ്ടതാണ്. മത്സരത്തില്‍ ഒമ്പത് ഓവര്‍ ബോള്‍ ചെയ്ത ഷഹീന്‍ 23 റണ്‍സ് വഴങ്ങി മൂന്ന് ഉജ്ജ്വല വിക്കറ്റുകള്‍ വീഴ്ത്തി. കൂടാതെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന പേസറുമായി.
ഇതേക്കുറിച്ച് സംസാരിച്ച അഫ്രീദി, റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും തന്റെ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് നല്‍കുന്നതായും പറഞ്ഞു.
Read more
റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. പാകിസ്ഥാന് വേണ്ടി റെക്കോര്‍ഡുകള്‍ സ്ഥാപിച്ചത് സന്തോഷമുള്ള കാര്യമാണ്. ഷാഹിദ് അഫ്രീദി എപ്പോഴും ഞങ്ങള്‍ക്ക് ടിപ്പുകള്‍ നല്‍കുന്നു; അവനാണ് എന്റെ ഹീറോ. അവനെപ്പോലെ ക്രിക്കറ്റ് കളിക്കാനാണ് എന്റെ ശ്രമം- ഷഹീന്‍ പറഞ്ഞു.