സ്റ്റാർ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയാണ് ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ഇന്ത്യക്കാരൻ, ലോകമെമ്പാടും 270 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് അദ്ദേഹത്തിനുണ്ട്. ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ കഴിവിന്റെ ഫലമായി സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് വലിയ ജനപ്രീതി ലഭിച്ചു, അത് അദ്ദേഹത്തെ കായികരംഗത്തെ ഏറ്റവും ആവശ്യപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഒരാളാക്കി മാറ്റി.
എന്നിരുന്നാലും, സോഷ്യൽ മീഡിയയിൽ ഇത്രയധികം ആരാധകർ ഉള്ള കോഹ്‌ലി ക്രിക്കറ്റുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഒന്നും തന്നെ സോഷ്യൽ മീഡിയയിൽ ഇടാറില്ല കുറച്ചധികം നാളുകളായിട്ട്. അത് 2024 ലെ ടി 20 ലോകകപ്പ് ട്രോഫിയോടൊപ്പമുള്ള ചിത്രമോ ദുബായിൽ നടന്ന 2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ നേടിയ വിജയമോ ആകട്ടെ. സ്വാഭാവികമായും, അദ്ദേഹത്തിന്റെ പ്രൊഫൈലിലെ സമീപകാല പോസ്റ്റുകൾ ബ്രാൻഡുകളുമായോ പ്രൊമോഷണൽ പോസ്റ്റുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വരുന്നത്.
മാർച്ച് 15 ശനിയാഴ്ച ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ, എന്തുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുകൾ കുറയുന്നു എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ:
“ലക്ഷ്യമില്ലാത്ത സാങ്കേതികവിദ്യ വിനാശകരമാണെന്നതിനാൽ ഞാൻ സോഷ്യൽ മീഡിയയിൽ അധികം പോസ്റ്റ് ചെയ്യാറില്ല. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് എന്റെ ജീവിതത്തിൽ ഒരു മാറ്റവും വരുത്തുന്നില്ല. ആളുകളുടെ അഭിപ്രായത്തിന് എന്നിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ പോകുന്നില്ല, അതിനാൽ ഞാൻ പോസ്റ്റ് ചെയ്യേണ്ടതില്ല,” ആർസിബി ഇന്നൊവേഷൻ ലാബിന്റെ ഇന്ത്യൻ സ്‌പോർട്‌സ് ഉച്ചകോടിയിൽ കോഹ്‌ലി പറഞ്ഞു.
Read more
അതേസമയം ഒരു കാലത്ത് ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമായി പോസ്റ്റുകൾ ഇട്ടിരുന്ന കോഹ്‌ലി ഒരിക്കൽ യോ – യോ ടെസ്റ്റുമായി ബന്ധോട്ടത് തന്റെ സ്കോർ പോസ്റ്റ് ചെയ്യുകയും അത് ബിസിസിഐ ചോദ്യം ചെയ്യുനതിലേക്ക് എത്തുകയും ചെയ്തു. അതിന് ശേഷമാണ് കോഹ്‌ലി ക്രിക്കറ്റുമായി ബന്ധപ്പെട്ട വാർത്തകൾ പോസ്റ്റ് ചെയ്യുന്നത് നിർത്തിയത് എന്നും ആരാധകർ ഊഹിക്കുന്നു.