ഒരാൾ ഉണരുന്നത് 5 മണിക്ക് മറ്റൊരാൾ കിടക്കുന്നത് രാവിലെ 6 മണിക്ക്, ആ ഐപിഎൽ ടീമിന് പരിശീലകർ കാരണം പണി കിട്ടാൻ സാധ്യത; വെളിപ്പെടുത്തലുമായി ഹർഭജൻ സിങ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) പരിശീലക സംഘത്തെക്കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് പരാമർശനവുമായി രംഗത്ത്. മുഖ്യ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റും ഉപദേഷ്ടാവ് ഡ്വെയ്ൻ ബ്രാവോയും രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളും ജീവിതശൈലികളുമാണെന്ന് ഹർഭജൻ പറഞ്ഞു. ഒരാൾ രാവിലെ 5 മണിക്ക് ഉണരുമ്പോൾ മറ്റൊരാൾ രാവിലെ 6 മണിക്ക് ഉറങ്ങാൻ പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനാകാൻ ആയപ്പോൾ നൈറ്റ് റൈഡേഴ്‌സ് ഡ്വെയ്ൻ ബ്രാവോയെ അവരുടെ ഉപദേഷ്ടാവായി നിയമിച്ചു. നേരത്തെ, ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സിഎസ്‌കെ) ബൗളിംഗ് പരിശീലകനായി ബ്രാവോ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. ബ്രാവോ വിശ്രമമില്ലാത്ത അധ്വാനത്തിനും കൂൾ മനോഭാവത്തിനും പേര് കേട്ട ആൾ ആണെങ്കിൽ അതേസമയം പണ്ഡിറ്റ് കർശനമായ അച്ചടക്കത്തിന് പേരുകേട്ടവനാണ്.

ഹർഭജൻ പറഞ്ഞത് ഇങ്ങനെ:

“അവർ തികച്ചും വ്യത്യസ്തമായ രണ്ട് വ്യക്തിത്വങ്ങളാണ് – ഒരാൾ രാവിലെ 5 മണിക്ക് ഉണരും, മറ്റൊരാൾ രാവിലെ 6 മണിക്ക് ഉറങ്ങാൻ പോകുന്നു. അതിനാൽ, അവർ എങ്ങനെ സംയോജിപ്പിച്ച് ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്ന് നമ്മൾ കാണേണ്ടതുണ്ട്,” ഹർഭജൻ ഇഎസ്പിഎൻ ക്രിക്ഇൻഫോയിൽ പറഞ്ഞു.

2024 ഐപിഎൽ സീസണിന് ശേഷം ഗൗതം ഗംഭീർ, അഭിഷേക് നായർ, റയാൻ ടെൻ ഡോഷേറ്റ് എന്നിവർ പോയതിനുശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സപ്പോർട്ട് സ്റ്റാഫിൽ വലിയ മാറ്റങ്ങൾക്ക് വിധേയമായി.

പരിശീലക സംഘത്തിലെ മാറ്റങ്ങൾക്ക് പുറമേ, നിലവിലെ ചാമ്പ്യന്മാർ വെറ്ററൻ ബാറ്റ്സ്മാൻ അജിങ്ക്യ രഹാനെയെ അവരുടെ പുതിയ ക്യാപ്റ്റനായി നിയമിച്ചു. ഇത് കൂടാതെ വെങ്കിടേഷ് അയ്യരെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു.