'ഞങ്ങളുടെ ചിന്താഗതി ടി20 ക്രിക്കറ്റിന് അടുത്ത് പോലുമില്ല'; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ക്ലാസ്സെന്‍

ടി20 ലോകകപ്പില്‍ മറ്റൊരു കുട്ടി സ്‌കോര്‍ മത്സരത്തിനാണ് ഇന്നലെ നടന്ന ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് മത്സരം സാക്ഷ്യം വഹിച്ചത്. ശക്തിയും കരുത്തും നിറഞ്ഞ ആക്രമണാത്മക ബാറ്റിംഗ് നിരയ്ക്ക് പേരുകേട്ട ഒരു ടീമിന്നെ രീതിയില്‍ പരിഗണിക്കുമ്പോള്‍, ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഇന്നിംഗ്‌സില്‍ നിശ്ചിത 20 ഓവറില്‍ 113 റണ്‍സ് മാത്രമേ നേടാനാകൂ എന്നത് അതിശയകരമാണ്. എന്നിരുന്നാലും, നസ്സാവു കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മന്ദഗതിയിലുള്ള പിച്ചും മന്ദഗതിയിലുള്ള ഔട്ട്ഫീല്‍ഡും പരിഗണിക്കുമ്പോള്‍ ഈ സ്‌കോറില്‍ അത്ഭുതമില്ല.

പ്രോട്ടീസ് നാല് റണ്‍സിന് വിജയിച്ച മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍ 44 പന്തില്‍ 46 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസ്സെനായിരുന്നു. 23/4 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ ഈ സ്‌കോറില്‍ എത്തിച്ചത് ക്ലാസെനായിരുന്നു. നെതര്‍ലാന്‍ഡ്സിനെതിരായ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ മാച്ചായ ഡേവിഡ് മില്ലറുമായി ചേര്‍ന്ന്, തന്റെ ടീമിനെ അപകടകരമായ അവസ്ഥയില്‍നിന്ന് പുറത്തു കൊണ്ടുവരാന്‍ ക്ലാസെന് സാധിച്ചു. മത്സര ശേഷം തങ്ങളുടെ ഗെയിം പ്ലാനിനെ കുറിച്ച് താരം വെളിപ്പെടുത്തി.

ഈ വിക്കറ്റില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് നെതര്‍ലന്‍ഡ്സിനെതിരായ മുമ്പത്തെ മത്സരത്തില്‍ ഡേവിഡ് ധമില്ലര്‍ ഞങ്ങളെ കാണിച്ചുതന്നതായി ഞാന്‍ കരുതുന്നു. ഒരു ഏകദിന മത്സരത്തില്‍ ഞങ്ങള്‍ മധ്യ ഓവറുകളില്‍ ബാറ്റ് ചെയ്യുന്നത് ഏതാണ്ട് സമാനമായ രീതിയിലാണ്.

അതിനാല്‍, ഇപ്പോള്‍ ഞങ്ങളുടെ ചിന്താഗതി ടി20 ക്രിക്കറ്റിനോട് അടുത്ത് പോലുമില്ല. ഒരു പന്തില്‍ ഒരു റണ്ണില്‍ ബാറ്റ് ചെയ്യാനുള്ള വഴി കണ്ടെത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്- ക്ലാസ്സെന്‍ പറഞ്ഞു.

Read more