ടീമില്‍ ഇടമില്ല, കൈഞരമ്പ് മുറിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഇന്റര്‍ സിറ്റി ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതില്‍ മനംനൊന്ത് യുവതാരം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആഭ്യന്തര ക്രിക്കറ്റ് താരവും ഫാസ്റ്റ് ബൗളറുമായ ശുഐബാണ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതിനെ തുടര്‍ന്ന് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ചൊവ്വാഴ്ചയായിരുന്നു സംഭവം. ശുഐബിനെ കൈഞരമ്പ് മുറിച്ച നിലയില്‍ വീട്ടിലെ ശുചിമുറിയില്‍ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ താരത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഇന്റര്‍ സിറ്റി ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിലേക്ക് തിരഞ്ഞെടുക്കാത്തതിനെ തുടര്‍ന്ന് ശുഐബ് കടുത്ത വിഷാദത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.

Read more

2018 ഫെബ്രുവരിയില്‍ അണ്ടര്‍ 19 ടീമില്‍ സ്ഥാനം നഷ്ടമായതിനെ തുടര്‍ന്ന് കറാച്ചി സ്വദേശിയായ ക്രിക്കറ്റ് താരം തൂങ്ങിമരിച്ചിരുന്നു.