ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ബോളർ മുഹമ്മദ് ഷമിയെ തലങ്ങും വിലങ്ങും എടുത്തിട്ടടിച്ച് പഞ്ചാബ് കിങ്‌സ് ബാറ്റർമാർ. 4 ഓവറിൽ 75 റൺസാണ് അദ്ദേഹം വഴങ്ങിയത്. എന്നാൽ ഒരു വിക്കറ്റ് പോലും നേടാൻ അദ്ദേഹത്തിന് സാധിച്ചതുമില്ല. ഇന്ത്യൻ ടീമിലെ പ്രധാന താരം കൂടിയായ ഷമിയുടെ ഈ പ്രകടനത്തിൽ ആരാധകർ നിരാശരാണ്.
മികച്ച തുടക്കമാണ് മത്സരത്തിൽ പഞ്ചാബ് കിങ്സിന് ലഭിച്ചത്. മികച്ച പ്രകടനവുമായി ശ്രേയസ് അയ്യർ 82 റൺസ് നേടി മുന്നിൽ നിന്ന് നയിച്ചു. കൂടാതെ പ്രിയാൻഷ് ആര്യ 36 റൺസും, പ്രബസിമ്രാന് സിങ് 42 റൺസും, മാർക്‌സ് സ്‌റ്റോയിനസ് 34 റൺസും, നേഹൽ വാധീരാ 27 റൺസും നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.
Read more
സൺറൈസേഴ്സിനായി ഹർഷൻ പട്ടേൽ നാല് വിക്കറ്റുകളും, ഈശൻ മലിംഗ 2 വിക്കറ്റുകൾ വീതവും വീഴ്ത്തി. നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് സൺറൈസേഴ്‌സ് ഉള്ളത്. നിലവിലെ മത്സരം കൂടെ കൂടിയുള്ള 9 മത്സരങ്ങളിൽ നിന്നായി 7 വിജയങ്ങൾ സ്വന്തമാക്കിയാലേ ടീമിന് പ്ലെഓഫിലേക്ക് കയറാൻ സാധിക്കു.