സെപ്തംബർ 20 ചൊവ്വാഴ്ച മൊഹാലിയിൽ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടി20യിൽ 208 റൺസ് പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ മോശം ഡെത്ത് ബൗളിങ്ങിന്റെ ഫലം ഒരിക്കൽക്കൂടി ഇന്ത്യക്ക് അനുഭവിക്കേണ്ടി വന്നു.
15-ാം ഓവർ വരെ കളിയിൽ മെൻ ഇൻ ബ്ലൂ മുന്നിലായിരുന്നു. അപ്പോഴാണ് മാത്യു വേഡ് ക്രീസിലെത്തുന്നത്. അദ്ദേഹത്തിന്റെ എൻട്രി ഇന്ത്യക്ക് കാര്യങ്ങൾ പ്രതികൂലമാക്കി. അവന്നയുടനെ ഇന്ത്യൻ ബൗളറുമാരെ കണക്കറ്റ് പ്രഹരിച്ചു അദ്ദേഹം ഓസ്ട്രേലിയയെ വിജയവര കടത്തി.
പരിക്കിൽ നിന്ന് മടങ്ങിയെത്തിയ ഹർഷൽ പട്ടേൽ പൂർണ്ണമായും താളം തെറ്റിയതായി കാണപ്പെട്ടപ്പോൾ, 17, 19 ഓവറിൽ 15, 16 റൺസ് വിട്ടുകൊടുത്ത് ഭുവനേശ്വർ കുമാർ റൺസ് പിടിച്ചുനിർത്താൻ പാടുപെട്ടു. അവസാന ഓവറുകളിൽ തന്റെ ബലഹീനത മുഴുവൻ അയാൾ തുറന്ന് കാണിച്ചു.
2022ലെ ഐസിസി ടി20 ലോകകപ്പിന് ഇനി മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ ഭുവനേശ്വറിന്റെ ഡെപ്ത് ഓവറിലെ മോശം ഫോം ഇന്ത്യൻ ചിന്തകരെ മുൾമുനയിൽ നിർത്തും. അടുത്തിടെ സമാപിച്ച 2022ലെ ഏഷ്യാ കപ്പിലും ഉത്തർപ്രദേശിൽ നിന്നുള്ള വെറ്ററൻ പേസറുടെ മോശം പ്രകടനമായിരുന്നു. പാക്കിസ്ഥാനെതിരെയും ശ്രീലങ്കക്കെതിരെയും യഥാക്രമം 19, 14 റൺസ് വഴങ്ങി.
രോഹിത് ശർമ്മ ഇനിയെങ്കിലും 19 ആം ഓവർ ഭുവിക്ക് നൽകരുതെന്ന് ആരാധകർ പറയുന്നു. ഇനി അതല്ല നേര്ച്ച വല്ലതും ഉണ്ടെങ്കിൽ ഇനി നൽകാനാണ് ആരാധകർ പറയുന്നത്.
How I sleep knowing that Harshal patel and Bhuvneshwar Kumar will play for India in T20WC #INDvsAUS pic.twitter.com/a6iR43HrhO
— Registanroyals (@registanroyals) September 20, 2022
Read more