രാജ്യത്തിന് വേണ്ടി കളിക്കാന്‍ തയ്യാറല്ലെന്ന് സൂപ്പര്‍ താരങ്ങള്‍

ഐസിസി ലോകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള വെസ്റ്റിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അമ്പരന്നത് സൂപ്പര്‍ താരങ്ങളുടെ അസാന്നിധ്യം. ഡെയ്ന്‍ ബ്രാവോ, കീറോണ്‍ പൊള്ളാര്‍ഡ്, സുനില്‍ നരെയെന്‍, ആേ്രന്ദ റസ്ശല്‍ എന്നിവരാണ് വെസ്റ്റിന്‍ഡീസ് ടീമില്‍ നിന്നും വിട്ട് നിന്നത്.

അതെസമയം ക്രിസ് ഗെയില്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ജേസണ്‍ ഹോള്‍ഡര്‍ നയിക്കുന്ന ടീമില്‍ ജെസണ്‍ മൊഹമ്മദ് ആണ് വൈസ് ക്യാപ്റ്റന്‍ .

മാര്‍ച്ച് നാല് മുതല്‍ 25 വരെയാണ് ലോകകപ്പ് ക്വാളിഫയര്‍ മത്സരങ്ങള്‍ നടക്കുന്നത്. എന്നാല്‍ എന്നാല്‍ ഫെബ്രുവരി 22 ന് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് തുടങ്ങുന്നതിനാലാണ് താരങ്ങള്‍ യോഗ്യത മത്സരത്തില്‍ നിന്നും വിട്ടു നിന്നത് . ഇത് വിന്‍ഡീസ് ക്രിക്കറ്റില്‍ പുതിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.

Read more

സിംബാബ്വെയില്‍ ആണ് ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങള്‍ നടക്കുന്നത്. വെസ്റ്റിന്‍ഡീസിനെ കൂടാതെ അഫ്ഗാാനിസ്ഥാന്‍, സിംബാബ്വെ, നെതിര്‍ലന്‍ഡ്, സ്‌കോട്‌ലന്‍ഡ് , ഹോങ് കോങ്ങ്, ഗിനിയ എന്നീ ടീമുകള്‍ ആണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുക.