ടീം തോറ്റു, കലിതുള്ളി വസീം അക്രം; സോഫ ചവിട്ടി തെറിപ്പിച്ചു- വീഡിയോ വൈറല്‍

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനിടെ കളി തോറ്റ ദേഷ്യത്തില്‍ മുന്നിലിരുന്ന സോഫ ചവിട്ടിത്തെറിപ്പിച്ച് പാക് മുന്‍ ക്യാപ്റ്റന്‍ വസീം അക്രം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനോടു മൂന്നു റണ്‍സിന് കറാച്ചി കിംഗ്‌സ് അവസാന പന്തില്‍ തോറ്റ രോഷത്തിലാണ് വസീം അക്രത്തിന്റെ പ്രതികരണം. പിഎസ്എല്ലില്‍ കറാച്ചി കിംഗ്‌സ് ടീമിന്റെ പ്രസിഡന്റാണ് അക്രം.

മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് 20 ഓവറില്‍ രണ്ടു വിക്കറ്റു മാത്രം നഷ്ടപ്പെടുത്തി 196 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കറാച്ചിക്കു മികച്ച തുടക്കം ലഭിച്ചെങ്കിലും വിജയത്തിലെത്താന്‍ സാധിച്ചില്ല.

ക്യാപ്റ്റന്‍ ഇമാദ് വസീം അവസാന ഓവറുകളില്‍ 26 പന്തില്‍ 46 റണ്‍സെടുത്തു പൊരുതിനോക്കിയെങ്കിലും വിജയത്തിനു മൂന്നു റണ്‍സ് അകലെ കറാച്ചി വീഴുകയായിരുന്നു. അവസാന പന്തില്‍ വിജയിക്കാന്‍ കറാച്ചിക്ക് അഞ്ച് റണ്‍സ് വേണമായിരുന്നു. എന്നാലത് നേടാന്‍ ടീമിന് ആയില്ല.

Read more

ഇതോടെയാണ് വസീം അക്രമത്തിന്റെ സമനിലതെറ്റിയത്. തുടര്‍ന്ന് അക്രം മുന്നില്‍ കിടന്ന സോഫ ചവിട്ടി മറിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.