ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ഈ മാസം 19 ആം തിയതി മുതലാണ് ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മത്സരം നടത്താൻ നിശ്ചയിച്ചരിക്കുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിൽ അരങ്ങേറുന്നത്. അതിൽ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ടീമിനെ മാത്രമാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ ഇത് വരെയായി ബംഗ്ലാദേശിനോട് പരാജയപ്പെട്ടിട്ടില്ല. എല്ലാ തവണയും വിജയം ഇന്ത്യയുടെ കൂടെ ആയിരുന്നു. ചില മത്സരങ്ങൾ സമനിലയിലും കലാശിച്ചിട്ടുണ്ട്.
ബംഗ്ലാദേശ് ടീം ഇത്തവണ ഇറങ്ങുന്നത് അവരുടെ എക്കാലത്തെയും മികച്ച ടീം ആയിട്ടാണ് എന്നാണ് അജയ് ജഡേജ പ്രസ്താവിച്ചിരിക്കുന്നത്. നിലവിൽ ലോക ടെസ്റ്റ് ചാമ്പിപ്പൻഷിപ്പ് പോയിന്റ് പട്ടികയിൽ ബംഗ്ലാദേശ് നാലാം സ്ഥാനത്താണ് നിൽക്കുന്നത്. ഇന്ത്യയുമായുള്ള മത്സരങ്ങൾ വിജയിച്ചാൽ അവർ പോയിന്റ് പട്ടികയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ നിൽക്കും. ബംഗ്ലാദേശ് ടീമിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അജയ് ജഡേജ.
അജയ് ജഡേജ പറയുന്നത് ഇങ്ങനെ:
” ഇന്ത്യ മികച്ച ടീം തന്നെയാണ്. പക്ഷെ ഇത്തവണ ബംഗ്ലാദേശിനെ പൂട്ടാൻ അത്ര എളുപ്പമാണ് ആകില്ല. അവരുടെ എക്കാലത്തെയും മികച്ച ടീം ആയിട്ടാണ് ഇത്തവണ അവർ ഏറ്റുമുട്ടാൻ ഇറങ്ങുന്നത്. അതിന്റെ ഉദാഹരണമാണ് പാകിസ്ഥാനിന്റെ പരാജയം. രണ്ട് ടെസ്റ്റ് മത്സരങ്ങളും അവർ വിജയിച്ചു. എന്നാൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട് എന്ന് അറിയാം. ഇന്ത്യയും കാര്യങ്ങൾ എളുപ്പമായി കാണരുത്” അജയ് ജഡേജ പറഞ്ഞു.
Read more
പാകിസ്താനിനെതിരെ നടന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളിലും അവരെ നാണംകെടുത്തിയാണ് ബംഗ്ലാദേശ് വിജയിച്ചത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് പാകിസ്ഥാൻ ബംഗ്ലാദേശിനോട് പരാജയപ്പെടുന്നത്. എന്നാൽ ഇന്ത്യ ആണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഒന്നാമതായി നിൽക്കുന്നത്. ഏറ്റവും മികച്ച ടീം തന്നെയാണ് ഇന്ത്യ.