"അവൻ അങ്ങനെ ചെയ്യാൻ കാരണം രോഹിത് ആണ്"; സൂര്യയെ വാനോളം പുകഴ്ത്തി മുഹമ്മദ് കൈഫ്

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി-20 യിൽ ഇന്ത്യയ്ക്ക് സൂപ്പർ ഓവറിൽ മികച്ച വിജയം നേടാൻ സാധിച്ചു. ഇന്നലെ നടന്ന മത്സരം ഒരു ത്രില്ലിംഗ് മത്സരമായിരുന്നു എന്നാണ് ആരാധകർ വിലയിരുത്തുന്നത്. വിജയ ശതമാനം ഒട്ടും ഇല്ലാതെ ഇരുന്ന സമയത്ത് നായകൻ സൂര്യ കുമാറിന്റെ മികച്ച ക്യാപ്റ്റൻസിയിലാണ് ഇന്ത്യ വിജയം കൈവരിച്ചത്. ശ്രീലങ്കൻ ടീമിന്റെ എല്ലാ പദ്ധതികളെയും മറികടന്നാണ് സൂര്യ ഇന്ത്യയെ നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റിന് 137 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്കയ്ക്കും 8 വിക്കറ്റിന് 137 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇതോടെ സൂപ്പര്‍ ഓവറിലേക്ക് മത്സരം നീണ്ടു. തുടർന്ന് ഇന്ത്യ സൂപ്പർ ഓവറിൽ വിജയിക്കുകയായിരുന്നു. ഇപ്പോൾ സൂര്യയുടെ ക്യാപ്റ്റൻസിയെ വാനോളം പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.

മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ:

” ഇന്ത്യൻ ടീമിന്റെ ഭാവി സുരക്ഷിതമാണെന്ന് തന്നെ പറയാം. അതിനു തെളിവാണ് ഇന്നലത്തെ മത്സരത്തിൽ സൂര്യയുടെ മികവ്. നിർണായക സമയത്തുള്ള തീരുമാനങ്ങൾ മികച്ചതാക്കി അവൻ. അദ്ദേഹം ഇത്തരം ഒരു നീക്കം പഠിച്ചത് രോഹിത് ശർമയിൽ നിന്നാണ് എന്നത് ഉറപ്പാണ്. അദ്ദേഹത്തെ പിന്തുടർന്നാണ് ഈ നീക്കം നടത്താൻ സൂര്യയ്ക്ക് പ്രചോദനം ആയത്. 19ാം ഓവറില്‍ റിങ്കു സിങ്, 20ാം ഓവറില്‍ സ്വയം ബൗളിങ് ഏറ്റെടുത്ത് ടീമിനെ ജയിപ്പിച്ചു. അവന്‍ മികച്ച നായകനാണെന്ന് തെളിയിക്കാന്‍ ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്” മുഹമ്മദ് കൈഫ് പറഞ്ഞു.

Read more

ശ്രീലങ്കയുമായി ഉള്ള മൂന്ന് മത്സര പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരി. സൂര്യകുമാര്‍ യാദവ് നടത്തിയ അസാധാരണ പരീക്ഷണമാണ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായത്. ചെറിയ സ്കോർ നേടിയ ഇന്ത്യയ്ക്ക് ശ്രീലങ്കയെ തളയ്ക്കാൻ സാധിക്കുമായിരുന്നില്ല. അവസാന രണ്ട് ഓവറുകൾ ആണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 19 ആം ഓവർ എറിയാൻ വേണ്ടി ക്യാപ്റ്റൻ സൂര്യ റിങ്കുവിനെ ആണ് ഏല്പിച്ചത്. ആ ഓവറിൽ റിങ്കു ശ്രീലങ്കയുടെ രണ്ട് വിക്കറ്റുകളാണ്‌ വീഴ്ത്തിയത്. തുടർന്ന് അവസാന ഓവർ എറിയാൻ വേണ്ടി സൂര്യ കുമാർ തന്നെ മുൻകൈ എടുത്ത് വന്നു. അതിൽ നിന്നും 5 റൺസ് മാത്രം വഴങ്ങി സൂര്യ രണ്ട് വിക്കറ്റുകൾ നേടി മത്സരം ടൈ ആക്കി. ആദ്യം ബാറ്റ് ചെയ്യ്ത ശ്രീലങ്ക 2 റൺസിന്‌ രണ്ട് വിക്കറ്റുകളും നഷ്ടമായി. തുടർന്ന് ബാറ്റ് ചെയ്യ്ത ഇന്ത്യയ്ക്ക് വേണ്ടി ആദ്യ പന്ത് തന്നെ സൂര്യ ബൗണ്ടറി കടത്തി വിജയിപ്പിച്ചു.