മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി ക്രിക്കറ്റ് ഫീൽഡിൽ നിലനിർത്തിയ ശാന്തവും സംയോജിതവുമായ പെരുമാറ്റത്തിന് ‘ക്യാപ്റ്റൻ കൂൾ’ എന്ന് ആണ് അറിയപെടുന്നത്. മത്സരം തോൽക്കുമോ അതോ ഏകപക്ഷീയമായ ഫലത്തിലേക്ക് നീങ്ങുകയാണോ എന്നത് പരിഗണിക്കാതെ തന്നെ, ഫീൽഡിൽ വളരെ ശാന്തനായിട്ടാണ് ധോണി നിൽക്കുന്നത്.
മോശം സാഹചര്യങ്ങളിൽപ്പോലും തൻ്റെ ശാന്തത കൈവിടാതിരിക്കാനുള്ള ധോണിയുടെ കഴിവിനെ മുൻ, നിലവിലെ ക്രിക്കറ്റ് താരങ്ങളും വിദഗ്ധരും പ്രശംസിച്ചിട്ടുണ്ട്. 2020-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷവും, ഐപിഎൽ മത്സരങ്ങളിൽ താരം കളിക്കുന്നത് തുടരുന്നു. 2017-ൽ ഗൗരവ് കപൂർ അവതാരകനാക്കിയ ‘ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ്’ ടോക്ക് ഷോയിൽ പങ്കെടുത്തപ്പോൾ, ധോണിയുടെ സഹതാരവും ഉറ്റസുഹൃത്തുമായ സുരേഷ് റെയ്‌ന, ധോണിക്ക് ദേഷ്യം വന്ന ഒരുപാട് അവസരം ഉണ്ടായിട്ട് ഉണ്ടെന്നും എന്നാൽ അതൊന്നും ക്യാമറയിൽ കാണിക്കാറില്ല എന്നും പറഞ്ഞു.
ധോണി എന്തായാലും തന്റെ കൂൾ ഇമേജിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ:
“മത്സരത്തിലെ ചില പ്രത്യേക അവസരങ്ങളിൽ നമ്മൾ തമാശ പറയുകയും തമാശ ആസ്വദിക്കുകയും ചെയ്യുന്നു. ഇപ്പോഴും അങ്ങനെ പറ്റില്ല. ഗ്രൗണ്ടിലെ പെരുമാറ്റ രീതി ആയിരിക്കില്ല ഡ്രസിങ് റൂമിൽ. അവിടെ നമ്മൾ എന്ജോയ് ചെയ്യും. സഹചാര്യങ്ങൾ നോക്കിയാണ് എന്റെ പെരുമാറ്റ രീതി മാറുന്നത്.
Read more
എന്തായാലും ഒരുപക്ഷെ തന്റെ അവസാന ഇന്ത്യൻ പ്രീമിയർ ലീഗ് സീസണ് ഒരുങ്ങുന്ന ധോണിക്ക് മികച്ച യാത്രയപ്പ് നൽകാനാണ് ചെന്നൈ സൂപ്പർ കിങ്‌സ് ശ്രമിക്കുന്നത്.