രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ അതിനിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി കേരളം രഞ്ജി ഫൈനലിന് തൊട്ടരികെ. കേരളത്തിൻറെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 457 റൺസിന് മറുപടിയായി അവസാന ദിനം ബാറ്റിംഗ് തുടർന്ന ഗുജറാത്ത് 455 റൺസിന് പുറത്ത്. 2 റൺസിന്റെ നിർണായകമായ ലീഡ് കേരളം നേടിയത് വമ്പൻ ട്വിസ്റ്റുകൾക്ക് ഒടുവിൽ ആയിരുന്നു. ഇതോടെ കേരളം 74 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആദ്യമായി രഞ്ജി ഫൈനലിലേക്ക് പ്രവേശിക്കുകയാണ്.
ആദ്യമായി രഞ്ജി ട്രോഫി ഫൈനലിലേക്ക് പ്രവേശിച്ച കേരള ടീമിന് അഭിനന്ദനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. ‘ കേരളം ഇത്തവണ കപ്പ് നേടണം എന്നാണ് എന്റെ ആഗ്രഹം’ എന്നാണ് സുനിൽ ഗാവസ്‌കർ പറഞ്ഞത്.
Read more
രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ വിദർഭയാണ്. സെമി ഫൈനലിൽ 80 റൺസിനാണ് അവർ മുംബൈയെ തോല്പിച്ചത്. 406 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാരായ മുംബൈ 325 റൺസിൽ ഓൾ ഔട്ടായി. ഫെബ്രുവരി 26 നാണ് രഞ്ജി ട്രോഫി ഫൈനൽ മത്സരം നടക്കുക.