രഞ്ജി ട്രോഫിയില്‍ റെക്കോഡ് പ്രകടനവുമായി തിളങ്ങി സൗരാഷ്ട്രയുടെ നായകന്‍ ജയ്ദേവ് ഉനദ്ഘട്ട്. ഡല്‍ഹിയ്ക്കെതിരായ മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെ ഹാട്രിക്ക് നേടി രണ്ടാം ഓവര്‍ എറിഞ്ഞു തീര്‍ത്തപ്പോള്‍ അഞ്ച് വിക്കറ്റാണ് താരം വീഴ്ത്തിയത്. നിലവില്‍ ഏഴോവറില്‍ വെറും 20 റണ്‍സ് മാത്രം വഴങ്ങി താരം ആറ് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
ആദ്യ രണ്ടോവറില്‍ രണ്ട് റണ്‍സ് മാത്രം വഴങ്ങിയാണ് താരം അഞ്ചുവിക്കറ്റെടുത്തത്. ആദ്യ ഓവറിലെ മൂന്ന്, നാല്, അഞ്ച് പന്തുകളിലായിരുന്നു വിക്കറ്റുകള്‍. ധ്രുവ് ഷോറെ, വൈഭവ് റവാല്‍, യാഷ് ദുല്‍ എന്നിവരെ പുറത്താക്കിയാണ് ഉനദ്കട്ട് ഹാട്രിക്ക് നേടിയത്. പിന്നാലെ ജോണ്ടി സിദ്ദു, ലളിത് യാദവ്, ലക്ഷയ് എന്നിവരെയും ഉനദ്ഘട്ട് മടക്കി.
ഈ പ്രകടനത്തോടെ ഒരു രഞ്ജിട്രോഫി മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ ഹാട്രിക്ക് നേടുന്ന താരമെന്ന അപൂര്‍വ നേട്ടം ഉനദ്ഘട്ട് സ്വന്തം പേരിലാക്കി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഡല്‍ഹി വെറും 53 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയിലാണ്.
Read more
ഡല്‍ഹിയുടെ പുറത്തായ ഏഴ് ബാറ്റര്‍മാരും രണ്ടക്കം പോലും കണ്ടില്ല. ഡല്‍ഹിയുടെ ആദ്യ നാല് ബാറ്റര്‍മാരും അക്കൗണ്ട് തുറക്കുംമുന്‍പ് പുറത്തായി. രണ്ട് പേര്‍ മാത്രമാണ് ഇതുവരെ രണ്ടക്കം കടന്നിട്ടുള്ളത്.