വെള്ളിയാഴ്ച നാഗ്പൂരിലെ വിസിഎ സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയതോടെ എല്ലാ ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് ശർമ്മ മാറി. ശ്രീലങ്കയുടെ തിലകരത്‌നെ ദിൽഷൻ, ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡു പ്ലെസിസ്, പാക്കിസ്ഥാന്റെ ബാബർ അസം എന്നിവർക്ക് ശേഷം എല്ലാ ഫോർമാറ്റുകളിലും സെഞ്ച്വറി റെക്കോർഡ് നേടുന്ന മൂന്നാമത്തെ താരവുമായി രോഹിത് മാറി .
171 പന്തിൽ 14 ഫോറും രണ്ട് സിക്സും സഹിതമാണ് രോഹിത് ഈ സ്കോറിലെത്തിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ രോഹിതിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയും വെറും 21 ഇന്നിംഗ്‌സുകളിൽ ഓപ്പണറായി ആറാമത്തെയും സെഞ്ചുറി കൂടിയാണിത്. മൊത്തത്തിൽ, 35 കാരനായ താരം ഒമ്പത് സെഞ്ച്വറികൾ സഹിതം 3000 ടെസ്റ്റ് റൺസ് നേടിയിട്ടുണ്ട്.
എന്തായാലും സ്പിന്നറുമാരെ ഒരുപാട് സഹായിക്കുന്ന പിച്ചിൽ തന്റെ ബാറ്റിംഗ് വൈഭവം മുഴുവൻ കാണിച്ച് മികച്ച പ്രകടനം നടത്തിയ ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക് കുതിക്കുകയാണ്. 120 റൺസ് നേടിയ താരത്തിന്റെ വിക്കറ്റ് പാറ്റ് കമ്മിൻസാണ് സ്വന്തമാക്കിയത്.
Read more
ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ (2019-21) ഉദ്ഘാടന പതിപ്പിൽ 12 മത്സരങ്ങളിൽ നിന്ന് 1094 റൺസുമായി ഓപ്പണർമാരിൽ ഏറ്റവും കൂടുതൽ റൺസ് സ്‌കോററായി രോഹിത് ഉയർന്നു.