ഏറ്റവും നല്ല സമയത്ത് തന്നെ അഭിമാനത്തോടെ വിരമിക്കുക രോഹിത്, തനിക്ക് ഈ ഫോർമാറ്റിൽ ഇനി ഒന്നും ചെയ്യാനായില്ല; മോശം പ്രകടനത്തിന് പിന്നാലെ വമ്പൻ വിമർശനവും ട്രോളും

ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റിൽ തുടർച്ചയായി രണ്ടാം തവണയും ക്യാപ്റ്റൻ രോഹിത് ശർമ്മ തൻ്റെ ടീമിനെ മുന്നിൽ നിന്ന് നയിക്കുന്നതിൽ പരാജയപ്പെട്ടു. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ രണ്ടാം ഇന്നിങ്‌സിലും വലംകൈയ്യൻ ബാറ്റ്‌സ്‌മാന് വലിയ സ്‌കോർ ചെയ്യാനായില്ല.

ആദ്യ ഇന്നിംഗ്‌സിൽ രോഹിത് ശർമ്മ വെറും 6 റൺസ് മാത്രം എടുത്ത് ഹസൻ മഹമൂദിന് ഇരയായി മടങ്ങുക ആയിരുന്നു. ബാറ്റിംഗ് അനുകൂല സാഹചര്യം അല്ലാത്തപ്പോൾ പോലും അത് അനുസരിച്ച് കളിക്കാതെ മണ്ടത്തരം കാണിച്ച രോഹിത്തിന് വിമർശനം കിട്ടിയിരുന്നു. ഭാഗ്യവശാൽ, ആതിഥേയർ മോശം അവസ്ഥയിൽ നിന്ന് കരകയറുകയും 376 റൺസ് എന്ന സ്കോർ നേടിയതോടെ അത് പലരും മറന്നതാണ്

രണ്ടാം ഇന്നിംഗ്‌സിൽ രോഹിത് ശർമ്മയ്ക്ക് പകരം വീട്ടാൻ അവസരം ലഭിച്ചു. രണ്ടാം ദിവസം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാൻ അദ്ദേഹവും യശസ്വി ജയ്‌സ്വാളും ഇറങ്ങിയപ്പോൾ ആവേഗം ഇന്ത്യയുടെ പക്ഷത്തായിരുന്നു. താൻ നേരിട്ട ആദ്യ പന്ത് ബൗണ്ടറിക്ക് പറത്തിയാണ് അദ്ദേഹം തൻ്റെ ഇന്നിംഗ്സ് ആരംഭിച്ചത്.

എന്നിരുന്നാലും, മൂന്നാം ഓവറിൽ തസ്കിൻ അഹമ്മദ് എറിഞ്ഞ തകർപ്പൻ പന്തിൽ പുറത്താകുമ്പോൾ താരത്തിന് നേടാനായത് 5 റൺ മാത്രമാണ്. തുടർച്ചയായ രണ്ടാം തവണയും രോഹിത് ശർമ്മയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാതെ വന്നതോടെ ആരാധകർ അദ്ദേഹത്തിന് നേരെ വിമർശനം കൂടുതലായി ഉന്നയിക്കുന്നു.

“രോഹിത് മാറി നിൽക്കുക പകരം ഋതുരാജിന് അവസരം നൽകുക”, ” അഭിമാനത്തോടെ ഇപ്പോൾ തന്നെ വിരമിക്കുക” തുടങ്ങിയ അഭിപ്രായങ്ങളാണ് വരുന്നത്.\