പഞ്ചാബ് കിംഗ്സിന്റെ (പിബികെഎസ്) മുഖ്യ പരിശീലകനായി റിക്കി പോണ്ടിംഗ് 2025-ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് (ഐപിഎല്‍) തിരിച്ചെത്തും. ട്രെവര്‍ ബെയ്ലിസിന് പകരക്കാരനായിട്ടാണ് പോണ്ടിംഗിനെ പഞ്ചാബ് തങ്ങളുടെ പാളയത്തില്‍ എത്തിച്ചിരിക്കുന്നത്. ഇക്കാര്യം ടീം മാനേജ്‌മെന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഫ്രാഞ്ചൈസി എത്തിക്കുന്ന അവരുടെ മൂന്നാമത്തെ ഹെഡ് കോച്ചാണ് പോണ്ടിംഗ്. 2023 സീസണിന് മുന്നോടിയായി അനില്‍ കുംബ്ലെയ്ക്ക് പകരം ബെയ്ലിസ് ഈ റോളില്‍ എത്തിയിരുന്നു. എന്നിരുന്നാലും, ഫ്രാഞ്ചൈസിക്ക് കഴിഞ്ഞ രണ്ട് സീസണുകളില്‍ പ്ലേഓഫിലെത്താനായില്ല. ഇത് ഫ്രാഞ്ചൈസിയെ മറ്റൊരു മാറ്റത്തിന് പ്രേരിപ്പിച്ചു.
𝐏𝐔𝐍TER is 𝐏𝐔𝐍JAB! 🦁♥️
🚨 Official Statement 🚨
Ricky Ponting joins Punjab Kings as the new Head Coach! #RickyPonting #SaddaPunjab #PunjabKings pic.twitter.com/DS9iAHDAu7— Punjab Kings (@PunjabKingsIPL) September 18, 2024
പഞ്ചാബ് തങ്ങളുടെ ആദ്യ ഐപിഎല്‍ കിരീടത്തിനായുള്ള തിരച്ചിലിലാണ്. ഫ്രാഞ്ചൈസിയുമായി നാല് വര്‍ഷത്തെ ബമ്പര്‍ കരാറില്‍ പോണ്ടിംഗ് ഒപ്പുവച്ചു. മുമ്പ്, ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം (ഡിസി) പോണ്ടിംഗ് ഏഴ് സീസണുകളില്‍ പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന് കീഴില്‍ ഫ്രാഞ്ചൈസി 2020-ല്‍ അവരുടെ ആദ്യത്തെ ഫൈനലിലെത്തി, കൂടാതെ തുടര്‍ച്ചയായി മൂന്ന് സീസണുകളില്‍ പ്ലേ ഓഫിലും എത്തി.
Read more
എന്നാല്‍ അവസാന സീസണിലടക്കം ഡിസി ഏറെ നിരാശപ്പെടുത്തി. കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്താണ് ഡല്‍ഹി ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്. 14 മത്സരത്തില്‍ ഏഴ് മത്സരം മാത്രമാണ് ഡല്‍ഹിക്ക് ജയിക്കാനായത്.