ഇന്ത്യൻ സൂപ്പർ താരവും ഡൽഹി ക്യാപിറ്റൽസ് നായകനുമായ ഋഷഭ് എക്‌സിൽ(പഴയ ട്വിറ്ററിൽ) പങ്കുവെച്ച നിഗൂഢ പോസ്റ്റ് ഇപ്പോൾ ചർച്ചയാകുന്നു. ക്യാപിറ്റൽസ് വിടുന്ന സൂചനയാണോ പന്ത് നൽകിയത് എന്ന ചിന്തയിലാണ് ക്രിക്കറ്റ് ലോകം. കഴിഞ്ഞ നാളുകളിലൊക്കെ ടീമിന്റെ യാത്രയിൽ അതിനിർണായക പങ്കാണ് പന്ത് വഹിച്ചിരുന്നത്.
“ലേലത്തിന് പോയാൽ, ഞാൻ വിൽക്കപെടുമോ ഇല്ലയോ, വിറ്റാൽ എത്ര രൂപ എനിക്ക് കിട്ടും ??” എക്‌സിലെ ഒരു പോസ്റ്റിൽ പന്ത് എഴുതി. പന്തിൻ്റെ പോസ്റ്റിന് മറുപടിയായി, ഒരു ഉപയോക്താവ് ഇങ്ങനെ മറുപടി നൽകി, അവർ എഴുതി, “ഭായ് ഇത് ഓർക്കുക – ഡ്രിങ്ക് & ഡ്രൈവ് പാടില്ല – ഡ്രിങ്ക് & ട്വിറ്റർ ഇല്ല, ഡ്രിങ്ക് & ബാറ്റ് മാത്രം മതി”
പന്തിനെ തങ്ങളുടെ ആദ്യ നിലനിർത്താൻ ആയി പ്രഖ്യാപിക്കുമെന്ന് ആണ് പ്രതീക്ഷയെന്ന് അടുത്തിടെ ഡൽഹി ഉടമ പറഞ്ഞിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കിരീടമൊന്നും നേടാൻ സാധികാത്ത ഡൽഹി വിട്ട് മറ്റൊരു ടീമിലേക്ക് മാറാനുള്ള സാധ്യത കൂടുതലാണ്. ലേലത്തിൽ എങ്ങാനും താരം എത്തിയാൽ വമ്പൻ തുകക്ക് വിറ്റുപോകുമെന്ന് ഉറപ്പാണ്. ചെന്നൈ സൂപ്പർ കിങ്‌സ് ഉൾപ്പടെ ഉള്ള പ്രമുഖ ടീമുകൾക്ക് എല്ലാം പന്തിനെ ടീമിൽ എത്തിക്കാൻ താത്പര്യമുണ്ട്.
അടുത്തിടെ 2024-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൻ്റെ ഫൈനലിൽ താൻ പ്രയോഗിച്ച മികച്ച തന്ത്രങ്ങളെക്കുറിച്ച് ഇന്ത്യൻ നാഷണൽ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് തുറന്നുപറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ്. കളി മന്ദഗതിയിലാക്കാൻ ആഗ്രഹിക്കുന്നതിനാലാണ് ഫിസിയോയോട് സമയമെടുക്കാൻ പറഞ്ഞതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
2024-ലെ ടി20 ലോകകപ്പിൻ്റെ ഫൈനലിനിടെ താൻ എടുത്ത പരിക്കിൻ്റെ ഇടവേളയെക്കുറിച്ച് ഋഷഭ് പന്ത് സംസാരിച്ചു. അത് തന്റെ തന്ത്രമായിരുന്നു എന്നാണ് വിക്കറ്റ് കീപ്പർ പറഞ്ഞത്. താൻ സമയമെടുക്കാൻ ഫിസിയോയോട് പറഞ്ഞതായും പരിക്ക് വ്യാജം ആയിരുന്നു എന്നും പന്ത് പറഞ്ഞു. ഒരു പരിപാടിയിൽ സംസാരിക്കവേ അദ്ദേഹം വിശദീകരിച്ചു:
“ഞാൻ ഇതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. കാരണം പെട്ടെന്ന് സ്പീഡ് കുറഞ്ഞു. 2-3 ഓവറിൽ ധാരാളം റൺസ് വന്നു. അതിനാൽ ഒരു ഇടവേള അത്യാവശ്യം ആയിരുന്നു. ഫിസിയോ ശരിക്കും എന്നോട് കുഴപ്പം ഉണ്ടോ എന്ന് ചോദിച്ചു. ഞാൻ അഭിനയിക്കുകയാണെന്ന് ഞാൻ അവനോട് പറഞ്ഞു. ചിലപ്പോൾ ഇത്തരമൊരു മത്സര സാഹചര്യത്തിൽ, ഇത് എല്ലാ സമയത്തും പ്രവർത്തിക്കുമെന്ന് ഞാൻ പറയുന്നില്ല. പക്ഷെ അന്ന് ഞങ്ങൾക്ക് അനുകുമായി”
ഇടവേളയിൽ അസ്വസ്ഥനായ ഹെൻറിച്ചിന്റെ മുഖം വൈറലായിരുന്നു.