'രോഹിതും ഗംഭീറും ഒരു തെറ്റ് ചെയ്തു, പക്ഷേ അവര്‍ അത് അംഗീകരിക്കില്ല'; ബംഗ്ലാദേശിനെതിരായി ചെയ്ത വലിയ പിഴവ് ചൂണ്ടിക്കാട്ടി ജഡേജ

കാണ്‍പൂരില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കാത്തതിന് വിമര്‍ശനങ്ങള്‍ നേരിടുകയാണ്. പിച്ചിലെ ഈര്‍പ്പം മുതലെടുക്കാന്‍ രോഹിത് ആഗ്രഹിച്ചു, പക്ഷേ പന്ത് ഇന്ത്യന്‍ ബോളര്‍മാര്‍ കാര്യമായൊന്നും ചെയ്തില്ല. വിക്കറ്റ് വീഴ്ത്താന്‍ രോഹിതിന് കളിയുടെ തുടക്കത്തില്‍ തന്നെ സ്പിന്നര്‍മാരെ ബോള്‍ ഏല്‍പ്പിക്കേണ്ടിവന്നു.

ബംഗ്ലാദേശിന് മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും ബാറ്റിംഗിന് അനുയോജ്യമായ സാഹചര്യമാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്നതായിരുന്നു ഏറ്റവും നല്ല കാര്യം, പക്ഷേ ഇന്ത്യയ്ക്ക് ആ തന്ത്രം പിഴച്ചു. എന്നാല്‍ ഈ പിഴവ് ഇന്ത്യ അംഗീകരിക്കില്ലെന്ന് മുന്‍ താരം അജയ് ജഡേജ പറഞ്ഞു.

”അവര്‍ (രോഹിതും ഗൗതം ഗംഭീറും) ഒരു തെറ്റ് ചെയ്തു, പക്ഷേ അവര്‍ അത് അംഗീകരിക്കില്ല. ഫീല്‍ഡ് പ്ലെയ്സ്മെന്റുകള്‍ നോക്കുക. പിച്ചും സാഹചര്യങ്ങളും തെറ്റായി വായിച്ചുവെന്ന് ക്യാപ്റ്റനും അറിയാം,” അജയ് ജഡേജ ജിയോസിനിമയില്‍ പറഞ്ഞു.

ആകാശ് ചോപ്ര, ആര്‍പി സിംഗ്, പാര്‍ഥിവ് പട്ടേല്‍ എന്നിവരും സന്ദര്‍ശക ടീമിനെതിരെ ആദ്യം ബാറ്റ് ചെയ്യാത്ത ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിച്ചു. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയില്‍ ആദ്യ മത്സരത്തില്‍ 280 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്.

Read more