രോഹിത് ശർമ്മ 2024 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ മികച്ച ഫോം തുടരുമ്പോൾ അത് ഇന്ത്യൻ ക്രിക്കറ്റിന് നൽകുന്നത് ആവേശ വാർത്തയാണ്. വരാനിരിക്കുന്ന ടി 20 ലോകകപ്പ് സമയം ആകുമ്പോൾ ഹിറ്റ്മാൻ ഫോമിൽ എത്തുമ്പോൾ ആരാധകർക്ക് മാത്രമല്ല ഐസിസി കിരീടം മോഹിക്കുന്ന ഇന്ത്യൻ ഫാന്സിനും അത് സന്തോഷം നൽകുന്നു. ഇപ്പോൾ നടക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സുമായി നടക്കുന്ന മത്സരത്തിലാണ് തകർപ്പൻ അർദ്ധ സെഞ്ച്വറി നേടി താരം ചരിത്ര നേട്ടത്തിൽ എത്തിയത്.
ചെന്നൈക്ക് എതിരെ നേടിയ തകർപ്പൻ അർദ്ധ സെഞ്ച്വറി നേട്ടം രോഹിത്തിന്റെ എത്തിച്ചത് ചെന്നൈ- മുംബൈ പോരാട്ടത്തിൽ ഏറ്റവും കൂടുതൽ റൺ എടുക്കുന്ന താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഇന്ന് 5 റൺ എടുത്തപ്പോൾ തന്നെ രോഹിത് ശർമ്മ ആ നേട്ടം സ്വന്തമാക്കിയതാണ്. അർദ്ധ സെഞ്ച്വറി നേട്ടം കൂടി ആയപ്പോൾ ആ നേട്ടത്തിന് ചന്തം കൂടിയെന്ന് പറയാം.
ചെന്നൈ ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടർന്ന മുംബൈക്ക് ബലമാകുന്നത് രോഹിത്തിന്റെ ഇന്നിംഗ്സ് തന്നെയാണ്. ഇതുവരെ 46 പന്തിൽ 76 റൺ എടുത്ത രോഹിത് മികച്ച ടച്ചിലാണ് നിൽക്കുന്നത്. മത്സരം അവസാന ഓവറിലേക്ക് കടക്കുമ്പോൾ രോഹിത്തിൽ തന്നെയാണ് മുംബൈ പ്രതീക്ഷകൾ വെക്കുന്നതും. നിലവിൽ 30 പന്തിൽ 75 റൺ വേണം മുംബൈക്ക് ജയിക്കാൻ.
Read more
ടോസ് നഷ്‌ടപ്പെട്ട് ആദ്യമിറങ്ങിയ സിഎസ്‌കെ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു. ശിവം ദുബെ (38 പന്തിൽ 66*), റുതുരാജ് ഗെയ്‌ക്‌വാദ് (40 പന്തിൽ 69) എന്നിവരുടെ തകർപ്പൻ ഇന്നിങ്സിനും ചെന്നൈ നന്ദി പറയുന്നു.