ഇന്ത്യയെ രണ്ട് തവണ ഫൈനലിലെത്തിച്ച രോഹിത്തിന് മുംബൈയുടെ നായകനാകാന്‍ യോഗ്യതയില്ല!, പരിഹസിച്ച് ഗാംഗുലി

രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സി കഴിവുകളെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുല. ടി 20 ലോകകപ്പില്‍ ഇന്ത്യ അജയ്യരായി മുന്നേറി ഫൈനലിലെത്തിയ പശ്ചാത്തലത്തിലാണ് ഗാംഗുലിയുടെ പ്രശംസ. 11 വര്‍ഷത്തെ ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ടീമിനെ പ്രോത്സാഹിപ്പിച്ച താരം രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് മാറ്റിയ മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനത്തെ പരിഹസിച്ചു.

രോഹിത് ശര്‍മയുടെ പ്രകടനത്തില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. ജീവിതം ഇങ്ങനെയൊരു വട്ടമാണ്. ആറ് മാസം മുമ്പ് മുംബൈയുടെ നായകസ്ഥാനം നഷ്ടപ്പെട്ട രോഹിത് ഇപ്പോള്‍ ഇന്ത്യയെ ടി20 ലോകകപ്പ് ഫൈനലിലെത്തിച്ചിരിക്കുന്നു. അതും ഒരു മത്സരം പോലും തോല്‍ക്കാതെ- ഗാംഗുലി പറഞ്ഞു.

തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലാണ് രോഹിത് ഇന്ത്യയെ ഫൈനലിലെത്തിക്കുന്നത്. 2023ലെ ഏകദിന ലോകകപ്പിലും ഇന്ത്യ ഫൈനല്‍ കളിച്ചിരുന്നു. എന്നാല്‍ ഓസ്ട്രേലിയയോട് തോറ്റു. ഇപ്പോഴിതാ ടി20 ലോകകപ്പിന്റെ ഫൈനലും കളിക്കുന്നു. ഒപ്പം ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ ഫൈനലില്‍ കളിച്ചിരുന്നു.

ടി20 ലോകകപ്പിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനല്‍ പോരാട്ടം ഇന്നു നടക്കും. രണ്ട് ടീമുകളും ഇതുവരെ തോല്‍വി അറിയാതെയാണ് ഫൈനലിലേക്കെത്തിയിരിക്കുന്നത്. ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് കിരീടം മോഹിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക കന്നി ടി20 ലോകകപ്പ് ഫൈനലാണ് കളിക്കാനിറങ്ങുന്നത്.

Read more