2013ലെ വാതുവയ്പ്പ് വിവാദത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. 10 ലക്ഷത്തിന് വേണ്ടി താന്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്നും താന്‍ പാര്‍ട്ടി നടത്തുന്നതിന്റെ ബില്‍ വരെ 2 ലക്ഷം രൂപയാണ് എന്നും ശ്രീശാന്ത് ചോദിക്കുന്നു. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും ഗംഭീര പ്രകടനം നടത്തിയിട്ടുള്ള ശ്രീശാന്ത് ഐപിഎല്ലിലെ ഒത്തുകളി വിവാദത്തില്‍ അകപ്പെട്ടതോടെയാണ് ക്രിക്കറ്റില്‍ നിന്ന് പുറത്തായത്.
‘ഒരു ഓവര്‍, 14 റണ്‍സ് എന്നതിനെ ചൊല്ലിയോ മറ്റോ ആയിരുന്നു വിഷയം. ഞാന്‍ നാല് പന്തില്‍ നിന്ന് അഞ്ച് റണ്‍സ് വഴങ്ങി. നോ ബോള്‍ ഇല്ല, വൈഡ് ഇല്ല, ഒരു സ്ലോ ബോള്‍ പോലുമില്ല. എന്റെ കാല്‍വിരലിലെ 12 ശസ്ത്രക്രിയകള്‍ക്ക് ശേഷവും 130ന് മുകളില്‍ വേഗതയിലാണ് എറിഞ്ഞത്.’
‘ഇറാനി ട്രോഫി കളിച്ച് സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ഇടം പിടിക്കാന്‍ നില്‍ക്കുകയായിരുന്നു ഞാന്‍. അങ്ങനെ ലക്ഷ്യമുള്ള ഒരാള്‍ എന്തിന് 10 ലക്ഷം രൂപയ്ക്ക് വേണ്ടി ഇങ്ങനെ ചെയ്യണം? ഞാന്‍ പാര്‍ട്ടി നടത്തുന്നതിന്റെ ബില്‍ വരെ 2 ലക്ഷം രൂപയാണ്. എല്ലാ പേയ്മെന്റുകളും കാര്‍ഡ് വഴിയാണ് ഞാന്‍ നടത്തുന്നത്.’
‘എന്റെ ജീവിതത്തില്‍ എല്ലാവരേയും സഹായിക്കുകയും എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കുകയുമാണ് ചെയ്തിട്ടുള്ളത്. ഒരുപാട് പേരെ ഞാന്‍ സഹായിച്ചിട്ടുണ്ട്. അവരുടെ എല്ലാം പ്രാര്‍ഥനകളാണ് ഇതില്‍ നിന്ന് പുറത്ത് കടക്കാന്‍ എന്നെ സഹായിച്ചത്’ ശ്രീശാന്ത് പറഞ്ഞു.
Read more
2013ലെ ഐ.പി.എല്‍ വാതുവെപ്പ് വിവാദമാണ് ശ്രീശാന്തിന്റെ കരിയര്‍ തകര്‍ത്തത്. 2007ല്‍ ടി20 ലോക കപ്പ് നേടിയപ്പോഴും 2011-ല്‍ ഏകദിന ലോകകപ്പ് നേടിയപ്പോഴും ശ്രീ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. 2007 ലോക കപ്പ് വിജയം ഉറപ്പിച്ച പാക് താരം മിസ്ബാ ഉള്‍ ഹഖിന്റെ ക്യാച്ചെടുത്തതും ശ്രീശാന്തായിരുന്നു.