സച്ചിനും കോഹ്‌ലിയും ഒന്നും അല്ല, ലോകത്തിലെ ഏറ്റവും മികച്ച താരം അവനാണ്; വെളിപ്പെടുത്തി സുനിൽ ഗവാസ്‌കർ

സച്ചിൻ ടെണ്ടുൽക്കറെയും വിരാട് കോഹ്‌ലിയെയും അവഗണിച്ച് വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഗാരി സോബേഴ്‌സ് ആണ് എക്കാലത്തെയും മികച്ച ബാറ്റർ എന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ. സോബേഴ്‌സ് അദ്ദേഹത്തിൻ്റെ കാലത്ത് ഏറ്റവും ഭയപ്പെട്ട ബാറ്റർമാരിൽ ഒരാളായിരുന്നു, അദ്ദേഹത്തിൻ്റെ തകർപ്പൻ ബാറ്റിംഗ് എതിർ ബോളർമാർ പോലും ബഹുമാനിച്ചു ഒന്നായിരുന്നു.

ഒരു പോഡ്‌കാസ്റ്റിനിടെ, മികച്ച ബാറ്റർ ആരാണ് എന്ന് ഗവാസ്‌കറിനോട് ചോദിച്ചു, അദ്ദേഹത്തിൻ്റെ ഉത്തരം ആതിഥേയനെ അത്ഭുതപ്പെടുത്തി. സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോലി, ഗവാസ്‌ക്കർ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് അദ്ദേഹത്തിന് നൽകിയത്. “എല്ലാവരും മിടുക്കർ ആണെന്ന് കരുതുന്നു, പക്ഷേ ഗാരി സോബേഴ്‌സ് ആയിരുന്നു മികച്ചത്,” അദ്ദേഹം പറഞ്ഞു.

“ഞാൻ അവനെ (സോബേഴ്സ്) ഒരു ഓപ്ഷനായി നൽകിയില്ല,” ഹോസ്റ്റ് മറുപടി പറഞ്ഞു. “അത് എനിക്കറിയാം,” ഗവാസ്‌കർ മറുപടി പറഞ്ഞു. ഗാരി സോബേഴ്സ് കൊണ്ടുവന്ന ആക്രമണ സ്റ്റൈൽ ആണ് പിന്നെ പല താരങ്ങളും ഏറ്റെടുത്തത്. പതിനേഴാം വയസ്സിൽ വെസ്റ്റ് ഇൻഡീസിനായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരം 23-ാം വയസ്സിൽ, പാക്കിസ്ഥാനെതിരെ 365 റൺസുമായി ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറിനുള്ള ലോക റെക്കോർഡ് അദ്ദേഹം സ്ഥാപിച്ചു, ഇത് റെഡ്-ബോൾ ക്രിക്കറ്റിലെ തൻ്റെ കന്നി സെഞ്ച്വറി പിറന്ന മത്സരം കൂടിയായിരുന്നു.

93 ടെസ്റ്റുകളിൽ നിന്ന് 57.78 ശരാശരിയിൽ 8032 റൺസും 26 സെഞ്ചുറികളും 30 അർധസെഞ്ചുറികളും നേടിയിട്ടുണ്ട്. ഇതിഹാസ താരം 34.03 ശരാശരിയിൽ 235 വിക്കറ്റുകളും വീഴ്ത്തി.

Read more