ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മയ്ക്ക് ശേഷം ഏറ്റവും കൂടുതൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ച വെക്കുന്ന താരമായി മാറിയിരിക്കുകയാണ് സഞ്ജു സാംസൺ. വിരമിക്കൽ പ്രഖ്യാപിച്ച രോഹിത് ശർമ്മയുടെ സ്ഥാനത്താണ് ഇപ്പോൾ സഞ്ജു കളിക്കുന്നത്. അവസാനം കളിച്ച അഞ്ച് ടി-20 മത്സരങ്ങളിൽ നിന്ന് മൂന്നു സെഞ്ചുറികളാണ് അദ്ദേഹം നേടിയെടുത്തത്. ഈ ഫോം നിലനിർത്താനായാൽ അടുത്ത വർഷം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിയിൽ താരത്തിന് അവസരം കിട്ടും എന്നാണ് പല മുൻ താരങ്ങളും അഭിപ്രായപ്പെടുന്നത്.
എന്നാൽ നിലവിൽ സഞ്ജുവിനെതിരെ വിമർശനങ്ങൾ ശക്തമാണ്. ഇപ്പോൾ നടക്കുന്ന സയ്ദ് മുഷ്താഖ് അലി ട്രോഫി ടി-20 ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുഘട്ടത്തിലെ മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ കേരളാ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ബാറ്റിങ് പ്രകടനം മോശമായിരുന്നു. കേരള ടീമിന് വേണ്ടിയും അദ്ദേഹം ഓപണിംഗിലാണ് ഇറങ്ങിയത്. ഗ്രൂപ്പ് ഘട്ടങ്ങളിൽ 6 മത്സരങ്ങളാണ് വരുന്നത്, അതിൽ 5 എണ്ണം കളിച്ച സഞ്ജു ഒരു അർദ്ധ സെഞ്ച്വറി മാത്രമാണ് നേടിയിട്ടുള്ളത്. അകെ മൊത്തം 136 റൺസാണ് സഞ്ജു ഗ്രൂപ്പ് ഘട്ടത്തിൽ ടീമിന് വേണ്ടി നേടിയിരിക്കുന്നത്.
ടൂര്‍ണമെന്റില്‍ താരത്തിന്റെ അഞ്ചു മല്‍സരങ്ങളിലെ പ്രകടനം നോക്കിയാല്‍ സഞ്ജു മികച്ച പ്രകടനം കാഴ്ച വെച്ചത് ചെറിയ ടീമുള്‍ക്കെതിരേ മാത്രമാണെന്നു കാണാം. ശക്തമായ ബൗളിങ് ലൈനപ്പുള്ള കരുത്തരായ എതിരാളികള്‍ക്കെതിരേയെല്ലാം സഞ്ജു ഫ്‌ളോപ്പാവുകയും ചെയ്തു. ഈ പ്രകടനം അദ്ദേഹത്തിന് ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത് പോകുമോ എന്ന് ആശങ്ക ഉളവാക്കുന്നതാണ്.