ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മൂന്ന് മുൻ നായകന്മാർക്ക് എതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് . മഹേന്ദ്രസിംഗ് ധോണി, വിരാട് കോഹ്ലി, രോഹിത്ത് ശർമ, രാഹുൽ ദ്രാവിഡ് എന്നിവർ ചേർന്ന് സഞ്ജുവിന്റെ 10 വര്ഷം നശിപ്പിച്ചു എന്നുള്ള പരാതിയാണ് സഞ്ജുവിന്റെ പിതാവ് പറഞ്ഞത്. ഇന്നലെ താരം സെഞ്ച്വറി നേടിയപ്പോൾ അതിനുള്ള കടപ്പാട് സൂര്യകുമാർ യാദവിനും ഗംഭീറിനും നൽകിയപ്പോൾ ഇരുവരും മകന്റെ ഉയർച്ചയിൽ വലിയ പങ്ക് വഹിച്ചു എന്നും പറഞ്ഞു.
24 ന്യൂസിനോട് സംസാരിച്ച സഞ്ജുവിന്റെ പിതാവ് പറഞ്ഞത് ഇങ്ങനെ:
“സഞ്ജുവിന്റെ കരിയർ നശിപ്പിച്ചതിൽ ഈ 10 വർഷ കാലത്ത് ടീമിന്റെ നായകന്മാർ സഞ്ജുവിന്റെ കരിയർ നശിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അവന് വലിയ കരിയർ ഈ കാലയളവിൽ ഉണ്ടാകുമായിരുന്നു. എന്നാൽ ധോണി, കോഹ്‌ലി, രോഹിത് , ദ്രാവിഡ് തുടങ്ങിയവർ അവനെ സഹായിച്ചില്ല. അവരെയൊന്നും യഥാർത്ഥ സ്പോർട്സ്മാന്മാരായി തോന്നുന്നില്ല. അവരൊക്കെ ഉപദ്രവിച്ചതിന് ഇരട്ടിയായി സഞ്ജു വളരും. സഞ്ജു ക്ലാസ് താരമാണ്. അവന്റെ ബാറ്റിംഗ് സച്ചിൻ, ദ്രാവിഡ് തുടങ്ങിയവരുടേതിന് സമാനമാണ്.”അദ്ദേഹം പറഞ്ഞു.
സാജുവിനെതിരെ സ്ഥിരമായി ആക്രമണം നടത്തുന്ന ക്രിസ് ശ്രീകാന്ത് തുടങ്ങിയവർ യാതൊരു കാരണവും ഇല്ലാതെ വെറുപ്പ് കാണിക്കുകയാണെന്നും അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞു. ഇന്നലെ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ തകർപ്പൻ പ്രകടനമാണ് സഞ്ജു കാഴ്ച വെച്ചത്. 50 പന്തിൽ 107 റൺസ് നേടി, അടുപ്പിച്ച് രണ്ട് സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഇതോടെ ഇന്ത്യക്ക് വേണ്ടി താരത്തിന് ഇനി സ്ഥിരമായി അവസരം കിട്ടുമെന്ന് ഉറപ്പിക്കുകയാണ്.