വിക്കറ്റ് കീപ്പർമാരുടെ ആധിക്യം എന്ന കാരണത്താൽ ആണല്ലോ പലപ്പോഴും മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ ദേശീയ സെലക്ടർമാർ ഇന്ത്യൻ ടീമിൽനിന്ന് തഴയുന്നത്. ഇന്നലെ നടന്ന മത്സരത്തിലും സഞ്ജുവിനെ ഒഴിവാക്കി ആ സ്ഥാനത്ത് ഒരു അധിക ഡോലാരേ കളിപ്പിക്കാനാണന് ടീം തീരുമാനിച്ചത്. എന്നാൽ മോശം ഫോമിലുള്ള പന്തിന് പകരം അല്ല ഇന്നലെ ദീപക്ക് ഹൂഡ എത്തിയതെന്നും നല്ല ഫോമിലുള്ള സഞ്ജുവിന് പകരം ആണെന്നും ശ്രദ്ധിക്കണം. ഇവിടെ സഞ്ജുവിനെ മാത്രം സ്ഥിരമായി അവഗണിക്കുന്ന കഥ തുടരുക ആണെന്ന് മാത്രം.
ബോള് കൂടി എറിയാൻ അറിയാവുന്ന ബാറ്റ്‌സ്മാന്മാർ ഇപ്പോൾ ഇന്ത്യൻ ടീമിൽ വളരെ കുറവാണ്. അങ്ങനെ ബോള് കൂടി എറിയാൻ അറിയാവുന്ന താരം ആയിരുന്നെങ്കിൽ സഞ്ജുവിന് ഇന്നലെ അവസരം കിട്ടുമായിരുന്നു. സഞ്ജു അനുകൂല പോസുകൾ നിറയുമ്പോൾ സഞ്ജു സാംസൺ ഒരു പ്രാദേശിക മത്സരത്തിൽ ബോൾ ചെയ്യുന്നതിന്റെ അപൂർവ്വ വീഡിയോ മുമ്പ് രാജസ്ഥാൻ പോസ്റ്റ് ചെയ്തിരുന്നു. ആ വീഡിയോ ഇന്ന് ആരാധകർ കുത്തി പൊക്കിയിരിക്കുകയാണ് വീഡിയോയിൽ ഒരു ഓഫ് സ്പിന്നറായ സഞ്ജുവിനെയാണ് കാണാൻ കഴിഞ്ഞത്.
ഞങ്ങളുടെ ചെറുക്കന് ബാറ്റിംഗിൽ മാത്രമല്ലെടാ ബോളിങ്ങിലും ഉണ്ടെടാ പിടി എന്ന രീതിയിൽ ആളുകൾ ബിസിസിഐക്ക് എതിരെ വിമർശനം ഉന്നയിക്കുന്നുണ്ട്. അവസരം കൊടുത്താൽ അല്ലെ ഇതുപോലെ തിളങ്ങാൻ സാധിക്കുക ഉള്ളു എന്നും ആരാധകർ ചോദിക്കുന്നുണ്ട്.
Read more
എന്തായാലും ഇനി ടീമിൽ സ്ഥിര സ്ഥാനം വേണമെങ്കിൽ ബോളിങ് കൂടി അറിയണം എന്ന് സാരം.