വിന്‍ഡീസിന് എതിരായ പരമ്പര: ഇന്ത്യയ്ക്ക് ഈ രണ്ട് താരങ്ങള്‍ ഏറെ വെല്ലുവിളിയാകും

ഫോര്‍ണാണ്ടോ പീറ്റര്‍

വരുന്ന വെസ്റ്റിന്‍ഡിസ് പരമ്പരയില്‍ ഇന്ത്യക്ക് വെല്ലു വിളി ആകാന്‍ പോകുന്ന 2 കളിക്കാരെ പരിചയപ്പെടുത്തുന്നു.

1. നിക്കോളാസ് പൂരാന്‍

വെസ്റ്റ് ഇന്‍ഡീസിന്റെ വൈസ് ക്യാപ്റ്റന്‍ ആണ് നിലവില്‍. ഭാവി ലീഡര്‍ എന്ന് കണ്ടു അവര്‍ സപ്പോര്‍ട്ട് കൊടുത്തു വളര്‍ത്തുന്ന ഇടം കൈയന്‍ വിക്കെറ്റ് കീപ്പര്‍ ബാറ്റിസ്മാന്‍. അവസാനം കളിച്ച 10 ടി20യില്‍ 30 ന് മേല്‍ ശരാശരിയില്‍ മികച്ച സ്‌ട്രൈക്ക് റേറ്റ്ല്‍ 300 ന് മുകളില്‍ റണ്‍സ് നേടിയിട്ടുണ്ട്. 3/4 പൊസിഷനില്‍ ഇറങ്ങുന്ന ഈ കളിക്കാരന്‍ നിലയുറപ്പിച്ചാല്‍ പിന്നെ ഏത് ബോളിംഗ് നിരയെയും കശാപ്പ് ചെയ്തിരിക്കും. അറ്റക്കിങ് ബാറ്റിസ്മാന്‍ ആയാണ് അറിയപ്പെടുന്നതെങ്കിലും പിടിച്ചു നിന്ന് കളിക്കുന്നതിലും കേമന്‍ ആണ്. ഏകദിന കണക്കുകള്‍ അതിന് അടിവരയിടുന്നു.

Nicholas Pooran: A game-changer | T20 World Cup

പുള്‍ ഷോട്ട്, റിവേഴ്സ് സ്വീപ്, സ്വിച്ച് ഹിറ്റ്, ഹാര്‍ഡ് കവര്‍ ഡ്രൈവ് എന്നിവയാല്‍ ഷോട്ട് റേഞ്ച്കള്‍ സമ്പന്നമാണ്. പുള്‍ ഷോട്ടുകള്‍ ആദ്യ പന്ത് മുതല്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നത് ഇയാളുടെ വീക്‌നെസ് ആണ്. കഴിഞ്ഞ ipl സീസണില്‍ ബോളേര്‍മാര്‍ ഇത് മുതലാക്കിയിരുന്നു. ഇപ്പോള്‍ ലെഗ് സ്പിന്നിനെ നേരിടാനും ചിലപ്പോള്‍ ബുദ്ധിമുട്ടുന്നതായി കാണുന്നു. ( ഈ പരമ്പരയില്‍ ഇവനെ വീഴ്ത്താന്‍ ചാന്‍സുള്ള ഒരു ബൗളേര്‍ അത് കുല്‍ദീപ് യാഥവ് ആയിരിക്കും.)

CWI Exclusive with left-arm spinner - Akeal Hosein | Windies Cricket news

2. അക്കീല്‍ ഹോസെയ്ന്‍

വെസ്റ്റ് ഇന്‍ഡീസ്‌ന്റെ ബൌളിംഗ് നിരയിലെ ഇപ്പോഴത്തെ സൂപ്പര്‍ സ്റ്റാര്‍ ആണ് പുള്ളി. സമൂവല്‍ ബദ്രിയും സുനില്‍ നരേയനും ഒഴിച്ചിട്ട സ്ഥാനം ഇന്ന് കൈയടക്കി ജൈത്ര യാത്ര നടത്തുന്നവന്‍. മുന്‍ഗമികളെ പോലെ തന്നെ t20 യില്‍ പവര്‍ പ്ലേയില്‍ തന്നെ എറിയാനും തീര്‍ച്ചയായും ഒരു വിക്കെറ്റ് എങ്കിലും എടുക്കാനും കഴിവുണ്ട് ഈ ഓഫ്സ്പിന്നര്‍ കളിക്കാരന്. റണ്‍ വഴങ്ങാന്‍ വലിയ പിശുക്കനായ ഈ താരം വിക്കെറ്റ് വേട്ടയിലും മുന്നിട്ട് നില്‍ക്കുന്നു. അവസാന കളിയില്‍ സുനില്‍ നരേനെ പോലെ തന്നെ തന്റെ ഇടം കൈ ബാറ്റില്‍ നിന്ന് ഉതിര്‍ത്ത സിക്‌സ്‌കള്‍ കൊണ്ട് വേണമെങ്കില്‍ ബാറ്റിലും ഒരു കൈ നോക്കാമെന്നു തെളിയിച്ചു കഴിഞ്ഞു.

Read more

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7