2022 മാർച്ച് 4 നാണ് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ ലോകത്തോട് വിട പറഞ്ഞത്. വർഷങ്ങളോളം ബാറ്റ്‌സ്മാൻമാരുടെ പേടി സ്വപ്നമായി മാറിയ താരമായിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹത്തിന്റെ മരണത്തോടനുബന്ധിച്ച് ഇപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
ഷെയ്ൻ വോണിനെ മരിച്ച നിലയിൽ കണ്ടെത്തിയ തായ്‌ലൻഡിലെ വില്ലയിൽ നിന്ന് സംശയാസ്പദമായി ഒരു വസ്തു കണ്ടുകിട്ടിയിരുന്നുവെന്നും എന്നാൽ മുതിർന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ അത് തന്നോട് ഉടൻ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്ത ഈ വാർത്തയിൽ സംഭവ സ്ഥലത്ത് നിന്ന് കണ്ടുകിട്ടിയത് ഉദ്ധാരണക്കുറവിന് ഉപയോഗിക്കുന്ന ‘കാമാഗ്ര’ എന്ന മരുന്നായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. സംഭവത്തിൽ മുതിർന്ന ഓസ്‌ട്രേലിയൻ പോലീസുകാർക്ക് ഇതിൽ പങ്കുടെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥൻ ഡെയ്‌ലി മെയ്‌ലിനോട് പറഞ്ഞു.
” അതൊരു കുപ്പിയായിരുന്നു, പക്ഷേ അദ്ദേഹം എത്ര കഴിച്ചു എന്ന് ഞങ്ങൾക്ക് അറിയില്ല. സംഭവസ്ഥലത്ത് ഛർദ്ദിയും രക്തവും നിറഞ്ഞിരുന്നു, പക്ഷേ ഞങ്ങളോട് പറഞ്ഞതുപോലെ ഞങ്ങൾ ‘കാമാഗ്ര’ വൃത്തിയാക്കി” പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Read more
അന്ന് ഷെയ്ൻ വോൺ സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ തായ്‌ലാൻഡിൽ എത്തിയതായിരുന്നു. ആദ്യം ചില ദുരൂഹതകൾ അന്തരീക്ഷത്തിൽ ഉയർന്നെങ്കിലും അവസാനം സാധാരണ ഹൃദയാഘാതമായി അതിനെ സ്ഥിരീകരിക്കുകയായിരുന്നു.