ഇന്റര്‍നാഷണല്‍ ലീഗ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ യൂസഫ് പഠാനെ തല്ലിച്ചതച്ച് വെസ്റ്റിന്‍ഡീസ് താരം ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്. യുസഫിന്റെ ഒരോവറില്‍ തുടര്‍ച്ചയായി അഞ്ചു സിക്സറുകളാണ് റൂതര്‍ഫോര്‍ഡ് പറത്തിയത്. മൂന്നോവറില്‍ 17 റണ്‍സിന് ഒരു വിക്കറ്റ് വീഴത്തിയ ശേഷമായിരുന്നു യൂസഫിന്റെ കൈവിട്ട ബോളിംഗ്.
ഡിസേര്‍ട്ട് വൈപ്പേഴ്സും ദുബായ് ക്യാപ്പിറ്റല്‍സും തമ്മിലുള്ള മല്‍സരത്തിനിടെയാിരുന്നു സംഭവം. ക്യാപ്പിറ്റല്‍സിന്റെ താരമായിരുന്ന യൂസഫ് തന്റെ നാലാം ഓവര്‍ എറിയാനെത്തിയപ്പോഴാണ് കനത്ത പ്രഹരം ഏറ്റുവാങ്ങിയത്. ആദ്യ ബോള്‍ ഒഴികെ എല്ലാം സിക്‌സ്. ഇതോടെ യുവരാജ് സിംഗില്‍ നിന്നും ആറു സിക്സറുകള്‍ വഴങ്ങിയ ഇംഗ്ലീഷ് പേസര്‍ സ്റ്റുര്‍ട്ട് ബ്രോഡിന്റെ അവസ്ഥയില്‍നിന്ന് കഷ്ടിഷ് യൂസഫ് രക്ഷപ്പെട്ടു.
The maestro, Sherfane Rutherford put up a stunning batting display tonight #DVvDC.
5 back to back 6’s 😯
Big contribution to his teams total with a 23-ball 5️⃣0️⃣ 🔥#DPWorldILT20 #ALeagueApart pic.twitter.com/OSW8Av4lnh
— International League T20 (@ILT20Official) February 2, 2023
മത്സരത്തില്‍ ഡിസേര്‍ട്ട് വൈപ്പേഴ്സ് 22 റണ്‍സിനാണ് ദബായ് ക്യാപ്പിറ്റല്‍സിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കോളിന്‍ മണ്‍റോ നയിച്ച വൈപ്പേഴ്സ് ടീം ശേഷം ഏഴു വിക്കറ്റിനു 182 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. സാം ബില്ലിങ്സും (54) റൂതര്‍ഫോര്‍ഡും (50) ടീമിനായി ഫിഫ്റ്റികള്‍ നേടി. വെറും 23 ബോളിലാണ് ആറു സിക്സറുകളോടെ റൂതര്‍ഫോര്‍ഡ് 50 റണ്‍സിലെത്തിയത്.
Read more
മറുബാറ്റിംഗില്‍ ക്യാപ്പിറ്റല്‍സിന് ഏഴു വിക്കറ്റിന് 160 റണ്‍സെടുക്കാന കഴിഞ്ഞുള്ളൂ. സിക്കന്തര്‍ റാസ (41), ക്യാപ്റ്റന്‍ റോമന്‍ പവെല്‍ (33), റോബിന്‍ ഉത്തപ്പ (30) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. യൂസഫ് പഠാന് ബാറ്റിംഗിലും തിളങ്ങാനായില്ല. വെറും അഞ്ചു റണ്‍സാണ് താരത്തിന് നേടാനായത്.