ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഇന്ത്യൻ പ്രീമിയർ ലീഗുമായി ബന്ധപ്പെട്ട് ചില അഭിപ്രായങ്ങൾ പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. ഐപിഎൽ മെഗാ ലേലം നിർത്താൻ ഉദ്ദേശിക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരാഴ്ച മുമ്പ്, ബോർഡ് പത്ത് ഫ്രാഞ്ചൈസി ഉടമകളുമായി കൂടിക്കാഴ്ച നടത്തുകയും ഒന്നിലധികം കാര്യങ്ങളിൽ അവരുടെ അഭിപ്രായങ്ങൾ ചോദിക്കുകയും ചെയ്തു. മെഗാ ലേലം നിർത്തണം എന്ന് ചില ടീമുകൾ നിലപാട് പറഞ്ഞപ്പോൾ ചില ടീമുകൾ മെഗാ ലേലം വേണം എന്നാണ് പറഞ്ഞത്.
ടീമുകളുടെ പദ്ധതികൾ എല്ലാം മെഗാ ലേലവുമായി ബന്ധപ്പെട്ടാണ്. എത്ര താരങ്ങളെ നിലനിർത്തണം, എത്ര പേരെ ഒഴിവാക്കണം എന്നതെല്ലാം മെഗാ ലേലത്തിന്റെ നടപടികളുമായി ബദ്ധപ്പെട്ടിരിക്കുന്നു. ഇടയ്ക്കിടെ ഈ മെഗാ ലേലം വരുന്നത് തങ്ങളുടെ പ്ലാനുകളെ അട്ടിമറിക്കുന്നു എന്നാണ് ചില ടീമുകൾ പറയുന്ന കാര്യം. നാല് താരങ്ങളെ മാത്രമെ നിലനിർത്താൻ അനുവദിച്ചാൽ അത് പണിയാകും എന്ന നിലപാടാണ് ടീമുകൾ അറിയിച്ചത്.
എന്നാൽ ബിസിസിഐ അതൊന്നും കേൾക്കാൻ തയാറല്ല. Cricbuzz പറയുന്നതനുസരിച്ച്, ബോർഡ് IPL മെഗാ ലേലം ഒഴിവാക്കില്ല, എന്നാൽ മുമ്പത്തെ നാല് എന്ന പരിധിക്ക് പകരം ആറ് കളിക്കാരെ നിലനിർത്താൻ ഫ്രാഞ്ചൈസികളെ അനുവദിക്കാൻ തയ്യാറാണ്. റൈറ്റ് ടു മാച്ച് (ആർടിഎം) കാർഡ് നിയമം ഇത്തവണ കൂടി പ്രാബല്യത്തിൽ വരും.
Read more
2018-ലെ മെഗാ ലേലത്തിന് ശേഷം RTM ഉപയോഗിച്ചിട്ടില്ല. അന്ന്, ഓരോ ഫ്രാഞ്ചൈസിക്കും പരമാവധി 5 കളിക്കാരെ നിലനിർത്താൻ അനുവദിച്ചിരുന്നു. ഈ നിയമം ഒരു തിരിച്ചുവരവ് നടത്തുകയാണെങ്കിൽ, IPL 2025 മെഗാ ലേലത്തിൽ കളിക്കാരെ നിലനിർത്തുന്നതിന് 4+2 അല്ലെങ്കിൽ 3+3 (നിലനിർത്തലും RTM) രീതി ആയിരിക്കും.