ആർസിബി ആരാധകർ ക്ഷമിക്കണം, ഇന്നത്തെ മത്സരത്തിൽ ആ ഒറ്റ കാരണം കൊണ്ട് രാജസ്ഥാൻ തന്നെ വിജയിക്കും: അമ്പാട്ടി റായിഡു

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലെ എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു രാജസ്ഥാൻ റോയൽസിനെ നേരിടും. ഇന്ന് ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രണ്ട് ടീമുകളും ഏറ്റുമുട്ടും. പ്ലേഓഫിലേക്ക് ഉള്ള യാത്രയിൽ ആർസിബി തുടർച്ചയായി ആറ് മത്സരങ്ങൾ വിജയിച്ചു. അതേസമയം ആർആർ തുടക്കത്തിൽ കുറെയധികം മത്സരങ്ങൾ ജയിച്ച ശേഷം അവസാന റൗണ്ട് ആയപ്പോൾ കുറെ മത്സരങ്ങൾ തോറ്റു.

എന്നിരുന്നാലും, മികച്ച ഫോമിൽ കളിക്കുന്ന തോൽപ്പിക്കാൻ സഞ്ജു സാംസണിൻ്റെ നേതൃത്വത്തിലുള്ള ടീമിന് പറ്റുമെന്ന് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു പറഞ്ഞു. അഹമ്മദാബാദിൽ സ്പിന്നർമാർ വലിയ പങ്ക് വഹിക്കുമെന്നും രാജസ്ഥാന് മത്സരം ഗുജറാത്തിൽ നടക്കുന്നത് വലിയ രീതിയിൽ ഉള്ള ആധിപത്യം നേടി തരുമെന്നും മുൻ താരം വിശ്വസിക്കുന്നു.

“ഇത് ടീമിലെ സ്പിന്നർമാരുടെ പോരാട്ടം പരീക്ഷിക്കുന്ന കളിയാണ്. രവിചന്ദ്രൻ അശ്വിൻ, യുസ്വേന്ദ്ര ചാഹൽ തുടങ്ങിയ സ്പിന്നർമാരുടെ മികവ് രാജസ്ഥാന് ഗുണം ചെയ്യും. രാജസ്ഥാൻ്റെ ചാമ്പ്യൻ സ്പിന്നർമാർ ഇന്ന് വിക്കറ്റുകൾ എടുത്ത് കൂട്ടും.”

“സ്വപ്നിൽ സിങ്ങും കർൺ ശർമ്മയും ബെംഗളൂരുവിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്, പക്ഷേ അവർ അശ്വിനെയും യൂസിയെയും പോലെ പരിചയസമ്പന്നരല്ല. എന്നെ സംബന്ധിച്ചിടത്തോളം എലിമിനേറ്ററിൽ രാജസ്ഥാൻ മുന്നിലാണ്,” അമ്പാട്ടി റായിഡു സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

Read more

എന്തായാലും ആവേശകരമായ പോരാട്ടമാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.