സ്റ്റേഡിയം വിട്ടുതരാന്‍ വിസമ്മതം; ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം ഗ്രീന്‍ഫീല്‍ഡ് വിടുന്നു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് ടീമുകളുടെ പരമ്പരക്കായി തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വിട്ടുനല്‍കാനാകില്ലെന്ന് അധികൃതര്‍. ആര്‍മി റിക്രൂട്ട്‌മെന്റ് റാലിക്കായി സ്റ്റേഡിയം അനുവദിച്ചിരിക്കുകയാണെന്നാണ് വിശദീകരണം. സ്റ്റേഡിയത്തിന്റെ നടത്തിപ്പവകാശമുള്ള ഐഎല്‍ & എഫ്എസ് കമ്പനിയാണ് നിലപാട് എടുത്തിരിക്കുന്നത്.

ആര്‍മി റിക്രൂട്ട്‌മെന്റ് റാലിക്കു വേണ്ടി പതിനഞ്ച് ദിവസത്തോളം സ്റ്റേഡിയം വിട്ടുനല്‍കിയതിനാലാണ് ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുവാന്‍ സാധിക്കാത്തത് എന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം പരിപാലനത്തില്‍നിന്ന് കെസിഎ പിന്‍മാറി. ക്രിക്കറ്റ് ഇതരപരിപാടികള്‍ നടത്തുന്നതു മൈതാനം നശിപ്പിക്കുകയാണെന്ന വിലയിരുത്തലിലാണു തീരുമാനം.

Image result for greenfield stadium

2016 മുതല്‍ കാര്യവട്ടം ഗ്രൗണ്ട് കേരള ക്രിക്കറ്റ് അസോസിയേഷനാണ് പരിപാലിക്കുന്നത്. വര്‍ഷം 75 ലക്ഷത്തോളം രൂപ മുടക്കിയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് പുല്‍മൈതാനം പരിപാലിച്ചു വന്നിരുന്നത്.

Image result for indian women cricket team

അടുത്ത മാസമാണ് പരമ്പര. അഞ്ച് ഏകദിന മത്സരങ്ങളും മൂന്ന് ടി20കളും പരമ്പരയില്‍ ഉണ്ടാവും. കോവിഡ് ഇടവേളയ്ക്ക് ശേഷമുള്ള വനിതാ ടീമിന്റെ ആദ്യ രാജ്യാന്തര പരമ്പരയാകും ഇത്.