SRH VS GT: അത് ഔട്ട് അല്ലെന്ന് കണ്ടാൽ അറിഞ്ഞൂടെ അംപയറെ; സുന്ദറിനെ പുറത്താക്കിയ തീരുമാനം വിവാദത്തിൽ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നാണംകെട്ട തോൽവി കരസ്ഥമാക്കിയിരിക്കുകയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ്. 7 വിക്കറ്റിനാണ് പാറ്റ് കമ്മിൻസും സംഘവും പരാജയം ഏറ്റുവാങ്ങിയത്. ഗുജറാത്തിനു വേണ്ടി ക്യാപ്റ്റൻ ശുഭ്മാൻ ഗിലിന്റെയും (61*) വാഷിംഗ്‌ടൺ സുന്ദറിന്റെയും (49) മികവിലാണ് സൺറൈസേഴ്‌സ് പരാജയപ്പെട്ടത്.

എന്നാൽ മത്സരത്തിൽ എസ്‌ആർ‌എച്ച് ബൗളർമാരെ കീഴടക്കി വാഷിങ്ടൺ മികച്ച ഫോമിലായിരുന്നു. വെറും 29 ബോളില്‍ വാഷിങ്ടണ്‍ 49 റൺസാണ് അടിച്ചെടുത്തത്. പക്ഷെ ഒടുവിൽ അർധ സെഞ്ച്വറിക്ക് ഒരു റൺസ് മാത്രം അകലെ മുഹമ്മദ് ഷമിയുടെ പന്തിൽ അദ്ദേഹം പുറത്താക്കി. എന്നാൽ ആയ പുറത്താക്കലുമായി ബന്ധപ്പെട്ട സംഭവം വൻ വിവാദത്തിലേക്ക് പോയി.

ഷമിയുടെ പന്തിൽ വാഷിംഗ്ടൺ സ്വീപ്പർ കവറിലേക്ക് അടിക്കുകയും തുടർന്ന് അനികേത് വർമ മുന്നിലോട്ട് ചാടി ക്യാച്ച് എടുക്കുകയും ചെയ്തു. എന്നിരുന്നാലും അത് കൈക്കലാക്കിയോ ഇല്ലയോ എന്ന് അംപയർമാർക്ക് ഉറപ്പില്ലായിരുന്നു. റിവ്യൂവിലെ ചില റീപ്ലേകളിൽ പന്ത് നിലത്ത് തൊട്ടിരിക്കാമെന്ന് തോന്നിപ്പിച്ചെങ്കിലും തേർഡ് അംപയർ ഔട്ട് വിധിച്ചു.

തേര്‍ഡ് അംപയറുടെ തീരുമാനത്തില്‍ വാഷിങ്ടണും ക്രീസിലുണ്ടായിരുന്ന ശുഭ്മന്‍ ഗില്ലും തീര്‍ത്തും അസംതൃപ്തരായാണ് കാണപ്പെട്ടത്. ഓണ്‍ഫീല്‍ഡ് അംപയര്‍മാരോട് ഗില്‍ ഇതേക്കുറിച്ച് സംസാരിക്കുന്നതും കാണാമായിരുന്നു. എന്നാൽ തേർഡ് അംപയറുടെ തീരുമാനം അന്തിമം ആയിരുന്നു.