2024-ൽ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലും നടന്ന ടി20 ലോകകപ്പ് വിജയത്തിന്റെ കെട്ടിൽ നിന്ന് മുന്നേറാൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കളിക്കാരോട് അഭ്യർത്ഥിച്ചു. വരാനിരിക്കുന്ന ടൂർണമെൻ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്ന് രോഹിത് പറഞ്ഞു. ഇന്ത്യ ലോകകപ്പിലുടനീളം തോൽവിയറിയാതെ തുടർന്നു. രോഹിത്, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവർ ട്രോഫി ഉയർത്തിയതിന് പിന്നാലെ ടി 20 യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു.
ശേഷം യുവതാരങ്ങളുടെ കരുത്തിൽ സിംബാബ്‌വെയെ 4-1ന് തോൽപ്പിച്ച ഇന്ത്യ അടുത്ത ടി20 പരമ്പരകളിൽ ശ്രീലങ്കയെ 3-0ന് കീഴടക്കി. രോഹിത് ടീം അംഗങ്ങളോട് പറഞ്ഞത് ഇങ്ങനെ “ലോകകപ്പ് നേടിയതിന് ശേഷം ഞാൻ ഒരു ഇടവേള എടുത്തു. ട്രോഫി ഉയർത്തിയതിന് ശേഷം ഇന്ത്യയിലെ ഞങ്ങളുടെ ആരാധകർക്കിടയിൽ ഉണ്ടായിരിക്കുന്നത് വലിയ അനുഭവമായിരുന്നു. എന്നാൽ നമ്മൾ മുന്നോട്ട് പോകേണ്ടതുണ്ട്, നമുക്ക് പഴയ കാലത്തിൽ തുടരാൻ കഴിയില്ല. ആഘോഷങ്ങൾ ആ പ്രത്യേക കാലയളവിലേക്കായിരുന്നു. സമയം അവസാനിക്കുന്നില്ല, ഞങ്ങളും മുന്നോട്ട് പോകേണ്ടതുണ്ട്, ”ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി രോഹിത് ശർമ്മ പറഞ്ഞു.
രോഹിത് ടി 20 യിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് സൂര്യകുമാർ യാദവ് ഇന്ത്യയുടെ ടി20 ഐ ക്യാപ്റ്റനായത്. എന്നിരുന്നാലും, ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും രോഹിത് ടീമിനെ നയിക്കും. കളിക്കാർ ഉയർന്ന നിലവാരം പുലർത്തി കഴിഞ്ഞിട്ടും ഒരു മത്സരം തോൽക്കുക ആണെങ്കിൽ അത് സാരമില്ല എന്നാണ് രോഹിത് പറഞ്ഞത്, പക്ഷെ പൊരുതണം എന്ന വാക്ക് അദ്ദേഹം ഊന്നി പറഞ്ഞു.
“ഇന്ത്യൻ ക്രിക്കറ്റാണ് കൂടുതൽ പ്രധാനം. ഒരു മത്സരം തോറ്റാൽ സാരമില്ല. നിലവാരത്തിൽ വിട്ടുവീഴ്ച സംഭവിച്ചില്ലെങ്കിൽ ഒരു മത്സരം തോറ്റാലും സാരമില്ല. വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കുമ്പോൾ നഷ്ടപ്പെടുന്നതിൽ ഒരു പ്രശ്നവുമില്ല. ” രോഹിത് പറഞ്ഞു.
Read more
ഇന്ന് ശ്രീലങ്കക്ക് എതിരെ ഇന്ത്യയുടെ ഏകദിന പരമ്പര ആരംഭിക്കുമ്പോൾ ജയം മാത്രമാണ് ടീമിന്റെ ലക്‌ഷ്യം.