സൂപ്പര്‍ ഓള്‍ റൗണ്ടര്‍ പുറത്ത്; വിന്‍ഡീസിന് കനത്ത തിരിച്ചടി

ട്വന്റി20 ലോക കപ്പിലെ നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസിന് ഇരുട്ടടിയായി ഓള്‍ റൗണ്ടര്‍ ഫാബിയന്‍ അലന്റെ പരിക്ക്. കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ അലന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. വമ്പനടികള്‍ക്ക് പേരുകേട്ട അലന്റെ അഭാവം ലോക കപ്പില്‍ വെസ്റ്റിന്‍ഡീസിന്റെ സാധ്യതകളെ പിന്നോട്ടടിക്കും.

ഫാബിയന്‍ അലന് പരിക്കേറ്റതിനെ തുടര്‍ന്ന് അകീല്‍ ഹുസൈനെ പകരം വിന്‍ഡീസ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പകരക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന താരമാണ് ഹുസൈന്‍. പകരക്കാരുടെ നിരയില്‍ ഗയാനക്കാരായ ഇടംകൈയന്‍ സ്പിന്നര്‍ ഗുഡാകേഷ് മോട്ടിക്കും ഇടംനല്‍കി.

ലെഗ് സ്പിന്നറായ അകീല്‍ ഹുസൈന്‍ വിന്‍ഡീസിനായി ഒമ്പത് ഏകദിനങ്ങളും ആറ് ട്വന്റി20കളും കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള ബോളറാണ് ഹുസൈന്‍. 57 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 36 വിക്കറ്റാണ് ഹുസൈന്റെ സമ്പാദ്യം. റണ്‍സ് വിട്ടു കൊടുക്കാ തിരി ക്കുന്നതില്‍ മിടുക്കനാണെന്നതും ഹുസൈനെ പരിഗണിക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ച ഘടകങ്ങളില്‍പ്പെടുന്നു.

Read more