സഞ്ജുവിന്‍റെ സമയമായി, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി കാണാന്‍ പോകുന്നത്...: തുറന്നുപറഞ്ഞ് സുരേഷ് റെയ്ന

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി സഞ്ജു സാംസണിന്റെ നാളുകളാണ് വരാനിരിക്കുന്നതെന്നു ഇന്ത്യന്‍ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്ന. താന്‍ സഞ്ജുവിന്റെ വലിയ ആരാധകന്‍ കൂടിയാണെന്നു പറഞ്ഞ റെയ്‌ന ഇന്ത്യന്‍ കുപ്പായത്തില്‍ സഞ്ജു വലിയ ഇന്നിംഗ്‌സുകള്‍ കളിക്കുമെന്ന പ്രത്യാശ പങ്കുവെച്ചു.

സഞ്ജു സാംസണ്‍ വളരെ മികച്ച പ്രകടനമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനും കൂടിയാണ്. അദ്ദേഹം വളരെയധികം പ്രതിഭാശാലിയായിട്ടുള്ള ക്രിക്കറ്ററാണ്. ഇന്ത്യന്‍ കുപ്പായത്തില്‍ സഞ്ജുവിന്റെ നിരവധി അതിശയിപ്പിക്കുന്ന ഇന്നിങ്സുകള്‍ ഇനി വരാനിരിക്കാന്‍ പോവുന്നതേയുള്ളൂ.

നായകനെന്ന നിലയില്‍ വളരെയധികം കഴിവുറ്റ താരമാണ് സഞ്ജു. ടീമിനെ (രാജസ്ഥാന്‍ റോയല്‍സ്) വളരെ മികച്ച രീതിയിലാണ് അദ്ദേഹം ഇപ്പോള്‍ നയിച്ചുകൊണ്ടിരിക്കുന്നത്. ഒരുപാട് മികച്ച പ്രകടനങ്ങള്‍ ഇന്ത്യന്‍ ടീമിനു വേണ്ടി നടത്താന്‍ സഞ്ജുവിനു സാധിക്കട്ടെ- റെയ്ന പറഞ്ഞു.

അടുത്ത മാസം നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലു ടി20കളുടെ പരമ്പരയില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് സഞ്ജു. ഈ പരമ്പരയില്‍ ടീമിന്റെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറും ഓപ്പണറും സഞ്ജുവാണ്.

Read more