ഏതൊരു കളിക്കാരനും കൊതിക്കുന്ന 'ഡ്രീം റണ്‍' ആണ് സര്‍ഫറാസ് നടത്തുന്നത്!

വൈശാഖ് രവീന്ദ്രന്‍

15 ആം വയസ്സില്‍ അണ്ടര്‍-19 ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടി അത്ഭുതപ്പെടുത്തിയ ഒരു മുംബൈക്കാരന്‍ ഉണ്ട്, സര്‍ഫറാസ് ഖാന്‍. ചെറിയ പ്രായത്തില്‍ തന്നെ ടീമില്‍ എത്തിയത് കൊണ്ട് രണ്ട് U-19 ലോക കപ്പുകളില്‍ കളിക്കാനും (2014 & 2016) അവന് അവസരം കിട്ടി.

ഐപിഎലില്‍ ബാംഗ്ലൂരിനും പഞ്ചാബിനും വേണ്ടി കളിച്ച ചില ഇന്നിങ്‌സുകള്‍ ഒഴിച്ചാല്‍ തന്റെ പ്രതിഭയുടെ നിഴല്‍ മാത്രം എന്ന് പറയാവുന്ന പ്രകടനം മാത്രം.!

പക്ഷേ കഴിഞ്ഞ 2 രഞ്ജി സീസണുകളിലായി ഏതൊരു കളിക്കാരനും കൊതിക്കുന്ന ‘ഡ്രീം റണ്‍’ ആണ് സര്‍ഫറാസ് നടത്തുന്നത്.

കഴിഞ്ഞ സീസണില്‍ 928 ഉം ഈ സീസണില്‍ ഇത് വരെ 867 ഉം റണ്‍സുകളാണ് അവന്‍ നേടിയത്. ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് അയാള്‍ എത്തിപ്പെടട്ടെ എന്നാശംസിക്കുന്നു..

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍