കത്തിജ്വലിച്ച് സൂര്യകുമാറും ഇഷാനും, അവസാനം റിങ്കു വക ഫിനിഷിങ്ങും; ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞ് ഇന്ത്യൻ പടയോട്ടം

താൻ ടി 20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റർ എന്ന വിശേഷണത്തിന് എന്തുകൊണ്ടാണ് അർഹൻ എന്ന് തെളിയിക്കുന്ന രീതിയിൽ ഉള്ള പ്രകടനം സൂര്യകുമാർ യാദവ് നടത്തിയ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് എതിരെ ഇന്ത്യക്ക് 2 വിക്കറ്റിന്റെ തകർപ്പൻ ജയം. ഓസ്ട്രേലിയ ഉയർത്തിയ 209 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുക ആയിരുന്ന ഇന്ത്യ 1 പന്ത് ബാക്കി നിൽക്കേ ബാക്കി നിൽക്കെ വിജയലക്ഷ്യത്തിലേക്ക് കടക്കുക ആയിരുന്നു.

പിച്ചിന്റെ സാഹചര്യം ബാറ്റിംഗിനെ അനുകൂലിക്കുമ്പോൾ ഏത് സ്കോറും പിന്തുടരും എന്ന ആത്മവിശ്വാസത്തിൽ നായകൻ സൂര്യകുമാർ യാദവ് ഫീഡിങ് തിരഞ്ഞെടുക്കുക ആളായിരുന്നു. ഓസ്‌ട്രേലിയക്ക് കിട്ടിയത് തകർപ്പൻ തുടക്കമായിരുന്നു, സ്മിത്ത്- ഷോർട് സഖ്യം അവർക്ക് മികച്ച തുടക്കം നൽകി. എന്നാൽ സ്കോർ ബോർഡിൽ 31 റൺ ഉള്ളപ്പോൾ നന്നായി തുടങ്ങിയ മാത്യു ഷോർട്ടിന്റെ (13) വിക്കറ്റ് ഓസീസിന് നഷ്ടമായിരുന്നു. രവി ബിഷ്‌ണോയിയുടെ പന്തിൽ ബൗൾഡാവുകയായിരുന്നു താരം. പിന്നീട് ക്രീസിൽ ഉറച്ച ഇൻഗ്ലിസ് – സ്മിത്ത് സഖ്യം ഇന്ത്യൻ ബൗളർമാരെ അടിച്ചതുതകർത്തു. ഇംഗ്ലീഷ് ആയിരുന്നു ആക്രമണകാരി. കൂട്ടുകെട്ടിൽ 131 റൺസാണ് പിറന്നത് . 16-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. സ്മിത്ത് റണ്ണൗട്ടായി പുറത്തേക്ക് പോകുക ആയിരുന്നു . സ്മിത്ത് 51 റൺ എടുത്തു.

അധികം വൈകാതെ ഇൻഗ്ലിസ് സെഞ്ചുറി പൂർത്തിയാക്കി. പതിനെട്ടാം ഓവറിലാണ് മനോഹരമായ ഇന്നിങ്സിന് തിരശീല വീഴുന്നത്. 50 പന്തുകൾ മാത്രം നേരിട്ട താരം എട്ട് സിക്‌സും 11 ഫോറും സഹിതം 110 റൺസ് എടുത്തു. അവസാനം മാർകസ് സ്‌റ്റോയിനിസ് (7) – ടിം ഡേവിഡ് (19) സഖ്യം നടത്തിയ ചെറിയ വെടിക്കെട്ടിന് ഒടുവിൽ സ്കോർ 200 കടന്നു. ബിഷ്‌ണോയ് നാല് ഓവറിൽ 54 റൺസ് വിട്ടുകൊടുത്തു 1 വിക്കറ്റ് എടുത്തപ്പോൾ . പ്രസീദ് 50 റൺസ് വഴങ്ങി 1 വിക്കറ്റ് നേടി .

ഇന്ത്യൻ മറുപടി തകർച്ചയോടെ ആയിരുന്നു. ഡയമണ്ട് ഡക്കായി റൺ ഔട്ടായി ഋതുരാജ് മടങ്ങിയപ്പോൾ 8 പന്തിൽ 21 റൺ എടുത്ത ജയ്‌സ്വാളും പ്രതീക്ഷ നൽകിയ ശേഷം മടങ്ങി. പിന്നാലെ ക്രീസിൽ ഉറച്ച സൂര്യകുമാർ- ഇഷാൻ കിഷൻ സഖ്യം ഇന്ത്യൻ സ്കോർ ബോർഡ് ഉയർത്തി. ഗ്രൗണ്ടിന്റെ നാലുപാടും ഇരുവരും ഓസ്‌ട്രേലിയൻ ബോളറുമാരെ തകർത്തടിച്ചു. ഇഷാൻ കിഷൻ 39 പന്തിൽ 58 റൺ എടുത്ത് മടങ്ങിയപ്പോൾ ഏകദിന ലോകകപ്പിലെ ക്ഷീണം തീർത്ത സൂര്യകുമാർ 42 പന്തിൽ 80 റൺ എടുത്തു. സൂര്യകുമാർ പുറത്തായ ശേഷം റിങ്കു സിങ് 22(14) ആത്മവിശ്വാസം കൈവിടാതെ നടത്തിയ ബാറ്റിങ്ങാണ് ഇന്ത്യയെ ജയിപ്പിച്ചത്