ന്യൂസിലന്‍ഡുമായുള്ള രണ്ടാം ടി20യില്‍ കഷ്ടിച്ചാണ് ഇന്ത്യ ജയിച്ചുകയറിയത്. മത്സരത്തില്‍ ടീമിന്റെ രക്ഷകനായത് സൂര്യകുമാര്‍ യാദവായിരുന്നു. പതിവ് കൂറ്റനടികളില്‍നിന്നും വ്യത്യസ്തമായി പിച്ചിന്റെ സ്വഭാവം മനസിലാക്കിയുള്ള പ്രകടനം സൂര്യയെ കളിയിലെ താരമാക്കി. ഇപ്പോഴിതാ സമ്മാനദാനച്ചടങ്ങിനിടെ തന്റെ ഭാഗത്തു നിന്നുണ്ടായ പിഴവിന്റെ പേരില്‍ മാപ്പുചോദിച്ചിരിക്കുകയാണ് സൂര്യകുമാര്‍.
ടീമംഗമായ വാഷിംഗ്ടണ്‍ സുന്ദറിന്റെ റണ്ണൗട്ടുമായി ബന്ധപ്പെട്ടാണ് സൂര്യകുമാര്‍ യാദവ് മല്‍സരശേഷം ക്ഷമ ചോദിച്ചത്. സ്ട്രൈക്ക് നേരിട്ട ശേഷം അനാവശ്യ റണ്ണിനായി സൂര്യ ഓടിയത് വാഷിംഗ്ടണ്‍ സുന്ദറിന്റെ റണ്ണൗട്ടില്‍ കലാശിച്ചിരുന്നു.
അത് എന്റെ തെറ്റായിരുന്നു. തീര്‍ച്ചയായും അവിടെ ഒരു റണ്‍സ് ഇല്ലായിരുന്നു. ബോള്‍ എവിടേക്കാണ് പോയതെന്നു ഞാന്‍ കണ്ടില്ലായിരുന്നു. എന്റെ വളരെ വളരെ വ്യത്യസ്തമായ വേര്‍ഷനായിരുന്നു ഈ മല്‍സരത്തിലേത്.
Read more
ബാറ്റിംഗിനായി ക്രീസിലെത്തിയപ്പോള്‍ സാഹചര്യവുമായി പൊരുത്തപ്പെടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു. വാഷിയെ നഷ്ടമായപ്പോള്‍ ആരെങ്കിലുമൊരാള്‍ ഗെയിമിന്റെ അവസാനം വരെ നില്‍ക്കേണ്ടിയിരുന്നു- സൂര്യ പറഞ്ഞു.