ഒളിമ്പിക്‌സില്‍ ടി20 ക്രിക്കറ്റ് മതി, ദി ഹണ്ട്രഡ് ആവശ്യമില്ല

ഒളിമ്പിക്‌സില്‍ ടി20 ക്രിക്കറ്റ് ഉള്‍പ്പെടുത്താമെന്ന് അഭിപ്രായവുമായി ഓസീസ് മുന്‍ താരം ഇയാന്‍ ചാപ്പല്‍. ദി ഹണ്ട്രഡിന്റെ സൃഷ്ടിക്ക് പിന്നിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഒളിമ്പിക്‌സാണെന്നും എന്നാല്‍ അതിനേക്കാള്‍ യോഗ്യത ടി20 ക്രിക്കറ്റിനാണെന്നും ചാപ്പല്‍ പറയുന്നു.

“ഹണ്ട്രഡിന്റെ സൃഷ്ടിക്ക് പിന്നിലെ പ്രധാനപ്പെട്ടൊരു വാദം ഒളിമ്പിക്സിലേക്ക് ക്രിക്കറ്റിനെ എത്തിക്കുക എന്നതാണ്. ക്രിക്കറ്റിന്റെ പ്രചാരം കൂട്ടുക എന്നതും ലക്ഷ്യമായി പറയുന്നു. എന്നാല്‍ ടി20 ഫോര്‍മാറ്റിനും ഈ ലക്ഷ്യങ്ങള്‍ നേടാന്‍ സാധിക്കും.”

Allow bowlers to ball-tamper, says ex-Australia captain Ian Chappell |  Cricket News - Times of India

Read more

“ഇന്നിംഗ്സിന്റെ ദൈര്‍ഘ്യം കുറയ്ക്കുന്നതിന് അനുസരിച്ച് കളിക്കാര്‍ക്ക് ലഭിക്കുന്ന സംതൃപ്തിയും കുറയും. കളിയിലൂടെ ലഭിക്കുന്ന സംതൃപ്തിയാണ് കൂടുതല്‍ യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്” ഇയാന്‍ ചാപ്പല്‍ പറഞ്ഞു.