അവളെ എല്ലാ മത്സരവും കാണാന്‍ എത്തിക്കണം; ബി.സി.സി.ഐയോട് ആരാധകര്‍

ടി20 ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയെ അലട്ടിയ ഏറ്റവും വലിയ പ്രശ്‌നം ഓപ്പണര്‍ കെ.എല്‍ രാഹുലിന്റെ ഫോമില്ലായ്മയായിരുന്നു. ഇതിനാല്‍ താരം ഏറെ വിമര്‍ശനത്തിനും വിധേയനായി. എന്നാല്‍ ബംഗ്ലാദേശിനെതിരെ രാഹുല്‍ അര്‍ദ്ധ സെഞ്ച്വറി നേടി ഇന്ത്യയുടെ വിശ്വാസം കാത്തു. ഇത് താരത്തെ ടീമില്‍നിന്ന് പുറത്താക്കണമെന്ന് മുറവിളി കൂട്ടിയവരുടെ വായ അടപ്പിച്ചു.

മോശം ഫോമിലായിരുന്ന രാഹുലിന്റെ ഫോമിലേക്കുള്ള മടങ്ങിവരവിന്റെ കാരണം എന്താണ്? അത് രാഹുലിന്റെ കാമുകിയാണെന്നാണ് ആരാധകരുടെ കണ്ടത്തല്‍. ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള മത്സരം കാണാന്‍ അഡ്ലെയ്ഡിലെ വേദിയില്‍ രാഹുലിന്റെ കാമുകിയായ ആതിയ ഷെട്ടിയുണ്ടായിരുന്നു. അത് തിരിച്ചറിഞ്ഞാണ് രാഹുല്‍ മികച്ച പ്രകടനം നടത്തിയതെന്നാണ് ആരാധകര്‍ പറയുന്നത്.

രാഹുല്‍ ഇതേ പ്രകടനം തുടരണമെങ്കില്‍ കാമുകി മത്സരം കാണാന്‍ വരണമെന്നാണ് ആരാധകരുടെ പരിഹാസം. ആദ്യം മുതലെ ആതിയയെ ഇന്ത്യയുടെ മത്സരം കാണാന്‍ എത്തിക്കണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. എല്ലാ മത്സരവും കാണാന്‍ ആതിയയോട് ബിസിസിഐ ആവശ്യപ്പെടണമെന്നും ആരാധകര്‍ പരിഹസിക്കുന്നു.

ബംഗ്ലാദേശിനെതിരേ 32 പന്തില്‍ 50 റണ്‍സുമായി രാഹുല്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. 3 ഫോറും 4 സിക്സും ഉള്‍പ്പെടെ 156.25 സ്ട്രൈക്കറേറ്റിലായിരുന്നു രാഹുലിന്റെ പ്രകടനം.

Read more