അരുണ്‍ രാജ്
ഈ വര്‍ഷം വേള്‍ഡ്കപ്പ് ഓപ്പണേഴ്ത് ആയി ആരും അധികം തിളങ്ങിയിട്ടില്ല. പല മികച്ച താരങ്ങളും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നു. എന്നിട്ടും രോഹിതിനെ മാത്രം സെലക്ട് ചെയ്ത് ട്രോള്‍ ഇടുന്നത് ചിലരുടെ നിരാശ കൊണ്ട് ആണ്. കഴിഞ്ഞ വര്‍ഷത്തില്‍ പറ്റാത്ത സെമി ഫൈനല്‍ എന്ന കടമ്പ പുള്ളി ഏറെ കുറേ എത്തിച്ചത് കൊണ്ട് ഉള്ള നിരാശ.
ഈ സീസണ്‍ വാര്‍ണര്‍ നേടിയ സ്‌കോര്‍ 5,11,3 എന്നിങ്ങനെയാണ്, വില്യംസണ്‍ നേടിയത് 23(23), 8,40(43) എന്നി സ്‌കോറുകള്‍ ആണ്, റിസ്വാനാകട്ടെ നേടിയത് 4,14,49,4 എന്നിങ്ങനെയും. അതിലും ശോകമാണ് ബാബറിന്റെ അവസ്ഥ..
അങ്ങനെ ഒരുപാട് ആള്‍ക്കാര്‍ ഉണ്ട് ഇവരെല്ലാം മോശം താരങ്ങള്‍ ആണെന്ന് ഇവിടെ ആരും പറയില്ല.. അപ്പോള്‍ ഒന്ന് രണ്ട് കളി അല്ലെ ആയുള്ളൂ തിരിച്ചു വരും തുടങ്ങിയ ഡയലോഗ് വരും.
രോഹിത് ബാറ്റിംഗില്‍ ഒരു 50 ഉള്ളത് ഒഴിച്ചാല്‍ മോശം ബാറ്റിംഗ് ആണ്. പക്ഷെ Main ബൗളേര്‍ +All rounder ജഡേജ ഇല്ലാഞ്ഞിട്ടും ഈ ടീമിനെ എന്ത് നൈസ് ആയി തന്റെ Tactics വഴി ജയിപ്പിക്കുന്നു. അംഗീകരിക്കാന്‍ മടി കാണും. എന്നാലും ഈ നായകമികവിന് കൈയടിച്ചേ മതിയാകൂ.
Read more
കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്