ടി20 ലോക കപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്ന ന്യൂസിലാൻഡിന് അപ്രതീക്ഷിത തിരിച്ചടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഡെവോണ്‍ കോണ്‍വേക്ക് പരിക്കേറ്റ് പുറത്തായതാണ് കിവീസിന് തിരിച്ചടിയായിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലേറ്റ പരിക്കാണ് താരത്തിന് ഫൈനല്‍ നഷ്ടമാക്കിയത്.
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ പുറത്തായതിന്റെ കലിപ്പില്‍ ബാറ്റിലിടിച്ചപ്പോള്‍ താരത്തിന്റെ ചെറുവിരലിന് ഒടിവ് സംഭവിച്ചിരിക്കുകയായിരുന്നു. മത്സരത്തില്‍ ക്രീസിന് പുറത്തേക്ക് ഇറങ്ങി കൂറ്റന്‍ ഷോട്ടിന് ശ്രമിക്കവെ കോണ്‍വേയെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ടലര്‍ സ്റ്റമ്പ് ചെയ്യുകയായിരുന്നു. ഇതിന്റെ നിരാശയില്‍ സ്വന്തം ബാറ്റിലേക്ക് കോണ്‍വേ ഇടിച്ചു. എക്സ്റേയില്‍ ചെറുവിരലിന് ഒടിവുണ്ടെന്ന് കണ്ടെത്തി.
ഇംഗ്ലണ്ടിന് എതിരെ ന്യൂസിലാന്‍ഡ് 167 റണ്‍സ് ചെയ്സ് ചെയ്തപ്പോള്‍ 46 റണ്‍സ് നേടി കോണ്‍വേ മികച്ചു നിന്നിരുന്നു. കോണ്‍വേയ്ക്ക് പകരം ടി20 ലോക കപ്പിലേക്കും ഇന്ത്യക്കെതിരായ ടി20 പരമ്പരയിലേക്കും മറ്റൊരു താരത്തെ വിളിക്കില്ല. എന്നാല്‍ ഇന്ത്യക്കെതിരായ ടെസ്റ്റിന്റെ സമയം പകരം താരത്തെ ആലോചിക്കുമെന്ന് ന്യൂസിലാന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡ് പറഞ്ഞു.
Devon Conway is out of the final because he smashed his hand onto his bat out of frustration 😂😂 I'm sorry but oh my god, poor bloke #T20WorldCup pic.twitter.com/L3Z0SuqjV5
— A/S 😷 (@slicesofIife) November 11, 2021
Read more