ടി20 ലോകകപ്പ് 2024: 'ആ താരം കളിക്കണമോ വേണ്ടയോ എന്ന് ഹാര്‍ദ്ദിക് തീരുമാനിക്കും'; വിലയിരുത്തലുമായി ഇര്‍ഫാന്‍ പത്താന്‍

2024 ലെ ടി20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ കുല്‍ദീപ് യാദവ് കളിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുക ഹാര്‍ദിക് പാണ്ഡ്യയാവുമെന്ന് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ഹാര്‍ദിക്കിന്റെ ബോളിംഗ് പ്രകടനം വിലയിരുത്തിയാവും കുല്‍ദീപ് യാദവിനെ കൊണ്ടുവരണമോയെന്ന് തീരുമാനിക്കുക എന്ന് ഇര്‍ഫാന്‍ വിലയിരുത്തി.

ഇന്ത്യന്‍ ബോളര്‍മാരുടെ നിലവിലെ പ്രകടനം വരണ്ട പിച്ചിലും ഗുണം ചെയ്യുന്നതാണ്. വെസ്റ്റ് ഇന്‍ഡീസിലെ പിച്ചില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കട്ടറുകളും എക്സ്ട്രാ ബൗണ്‍സും ഫലം കാണുന്നതാണ്.

അവനെ നേരിടുക പ്രയാസമാവും. അതുകൊണ്ടാണ് ബോളറെന്ന നിലയില്‍ ഹാര്‍ദിക് വളരെ വളരെ പ്രധാനപ്പെട്ട താരമായി മാറുന്നത്. കുല്‍ദീപ് യാദവിനെ കൊണ്ടുവരണമോയെന്ന് തീരുമാനിക്കുക ഹാര്‍ദിക്കിന്റെ ബോളിംഗ് ഫോം വിലയിരുത്തിയാവും.

നോക്കൗട്ട് മത്സരങ്ങളില്‍ ബാറ്റിംഗ് നിരയുടെ പ്രകടനവും നിര്‍ണ്ണായകമാവും. പേസ് ബോളിംഗ് നിര ഇതേ മികവ് കാട്ടുകയും ഹാര്‍ദിക് പാണ്ഡ്യ ഫോമില്‍ പന്തെറിയുകയും ചെയ്യുകയാണെങ്കില്‍ ഇതേ ഇലവന്‍ മതി- ഇര്‍ഫാന്‍ പറഞ്ഞു.

Read more