പീക്ക് ടൈമിൽ നിൽക്കുന്ന ഏത് ബോളർ ആണെങ്കിലും ആ ഇതിഹാസ താരത്തിന് നേരെ പന്തെറിയാൻ കുറച്ച് പ്രയാസപ്പെടും. അത് കൊണ്ടാണ് അദ്ദേഹത്തെ ക്രിക്കറ്റ് ദൈവം എന്ന് വിളിക്കുന്നത്. സച്ചിൻ ടെണ്ടുൽക്കർ തന്നെ വിമർശിച്ച ഏത് താരത്തിനും ബാറ്റിലൂടെ മറുപടി കൊടുത്ത് വാ അടപ്പിക്കുന്നത് ഹോബി ആക്കി മാറ്റിയിരുന്നു. ഇപ്പോഴിതാ സച്ചിന്റെ ക്രിക്കറ്റ് കരിയറിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയ ബോളർ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
സച്ചിൻ ടെണ്ടുൽക്കർ പറയുന്നത് ഇങ്ങനെ:
“പാകിസ്താന്‍ ടീം എക്കാലത്തും മികച്ച ബൗളര്‍മാരുള്ള ടീമാണ്. പ്രത്യേകിച്ച് പേസ് ബൗളര്‍മാര്‍. വസിം അക്രം, വഖാര്‍ യൂനിസ്, ഷുഹൈബ് അക്തര്‍ തുടങ്ങി നിരവധി സൂപ്പര്‍ പേസര്‍മാരെ പാക് ടീമിനൊപ്പം കാണാനാവും. എന്നാല്‍ ഞാന്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ ഏറ്റവും പ്രയാസപ്പെടുത്തിയ പാകിസ്താന്‍ ബൗളര്‍ അബ്ദുല്‍ റസാഖാണ്. അവന്റെ പന്തുകളെ നേരിടാന്‍ വളരെയധികം കഷ്ടപ്പെട്ടിരുന്നുവെന്നതാണ് വസ്തുത”
എല്ലാവരും ഏറ്റവും കൂടുതൽ ഭയപ്പെട്ടിരുന്ന കളിക്കാരനായിരുന്നു പാക്കിസ്ഥാൻ താരമായ വസീം അക്രം. സച്ചിൻ അദ്ദേഹത്തിന്റെ മികവിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ്.
സച്ചിൻ ടെണ്ടുൽക്കർ പറയുന്നത് ഇങ്ങനെ:
Read more
“വസിം അക്രം ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ്. അക്രത്തിന്റെ സ്വിങ് ചെയ്യിക്കാനുള്ള കഴിവാണ് എടുത്തു പറയേണ്ടത്. അധികമാര്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത കഴിവുകളുള്ള പ്രതിഭയാണ് അക്രം. ഓള്‍ഡ് ബോളില്‍ പോലും നല്ല സ്വിങ് കണ്ടെത്താന്‍ അക്രത്തിന് സാധിച്ചിരുന്നു. ഇത് അധികം ബൗളര്‍മാര്‍ക്കും സാധിക്കാത്ത കാര്യമാണ്. അക്തറിന്റെ അതിവേഗ പന്തുകളെക്കാള്‍ ബാറ്റ്‌സ്മാന്‍മാര്‍ ഭയപ്പെട്ടിരുന്നത് അക്രത്തിന്റെ പന്തുകളെയായിരുന്നു” സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു.