സ്റ്റാർ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ-ബാറ്ററായ ഋഷഭ് പന്ത് ഈ വർഷമാദ്യം മത്സര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ നിന്ന് ശക്തിയിലേക്ക് മുന്നേറുകയാണ്. 2022 ഡിസംബറിൽ ജീവൻ പോലും നഷ്ടമായേക്കാവുന്ന വാഹനാപകടത്തിൽ നിന്ന് തിരിച്ചുവന്ന് കളത്തിൽ തിരിച്ചെത്താൻ 14 മാസമെടുത്തു.
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) 2024 എഡിഷനിൽ ഡൽഹി ക്യാപിറ്റൽസിനായി അദ്ദേഹം ചില തകർപ്പൻ ഇന്നിങ്‌സുകൾ കളിച്ചു. വിക്കറ്റ് കീപ്പിങ്ങിലും താരം മികച്ച് നിൽക്കുകയാണ്. വിക്കറ്റ് കീപ്പർ-ബാറ്റർ 2024 ലെ ടി 20 ലോകകപ്പിനായി ഇന്ത്യൻ ടീമിൽ തിരഞ്ഞെടുക്കപ്പെട്ടത് പ്രീമിയർ ലീഗിൽ നടത്തിയ തകർപ്പൻ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്.
ഇതിഹാസതാരം സുനിൽ ഗവാസ്‌കർ, പന്ത് ഫിറ്റ്നസിൽ ഒരുപാട് മെച്ചപ്പെട്ടെന്നും പണ്ടത്തെ തടി നല്ല രീതിയിൽ കുറഞ്ഞെന്നും പറഞ്ഞ് താരത്തെ അഭിനന്ദിക്കുകയും ചെയ്തു. വ്യാഴാഴ്ച ബാർബഡോസിൽ അഫ്ഗാനിസ്ഥാനെതിരെ പന്ത് മികച്ച് നിന്നിരുന്നി. 11 പന്തിൽ 20 റൺസെടുത്ത അദ്ദേഹം നാല് ബൗണ്ടറികളോടെ റാഷിദ് ഖാൻ്റെ ആത്മവിശ്വാസം നശിപ്പിച്ചു. 182 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 47 റൺസിന് വിജയിച്ചപ്പോൾ 26-കാരൻ മൂന്ന് ക്യാച്ചുകളും നേടിയിരുന്നു.
“ഇതൊരു അത്ഭുതമാണ്, നിങ്ങൾക്കറിയാമോ? അപകടത്തെക്കുറിച്ച് കേട്ടപ്പോൾ ഞങ്ങൾ എല്ലാവരും വളരെ ആശങ്കാകുലരായിരുന്നു. പരിക്കിൻ്റെ തീവ്രതയെക്കുറിച്ച് നമ്മൾ കേട്ടു, എല്ലാവരും അവനുവേണ്ടി പ്രാർത്ഥിച്ചു. കളത്തിൽ തിരിച്ചുവരാൻ ഒരുപാട് സമയം എടുത്തു. അവൻ വളരെ ശക്തമായി തിരികെ വന്നിരിക്കുന്നു. നന്നായി തന്റെ ഭാരമൊക്കെ കുറച്ച് ഇപ്പോൾ അവൻ വളരെ ഫിറ്റാണ്” ഗവാസ്‌കർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.
വ്യാഴാഴ്ച ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് സൂപ്പർ 8-ലെ കാമ്പെയ്നിൽ ഇന്ത്യ മികച്ച തുടക്കം കുറിച്ചു. എന്നാൽ കോഹ്ലിയുടെ ഫോം ആശങ്കാജനകമാണ്. അഫ്ഗാനിസ്ഥാനെതിരെ, അദ്ദേഹം 24 പന്തിൽ 24 റൺസ് നേടിയെങ്കിലും, അത് വലിയ സ്‌കോറാക്കി മാറ്റുന്നതിൽ താരം പരാജയപ്പെട്ടു.
Read more
2024 ടി20 ലോകകപ്പിലെ കോഹ്ലിയുടെ ആദ്യ ഇരട്ട അക്ക സ്‌കോറാണിത്. ഈ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് സ്‌കോർ ചെയ്യുന്ന താരമായിരിക്കും കോഹ്‌ലിയെന്ന് മുൻകൂട്ടി പലരും പ്രവചിച്ചിരുന്നു. എന്നാൽ അതിനൊത്ത പ്രകടനം താരത്തിൽനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. അതിനിടെ, സൂപ്പർ 8 ൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും.