ആരാധകരുടെ മുറവിളി ഫലിച്ചു; വിഹാരിയെ സെലക്ടര്‍മാര്‍ പരിഗണിച്ചു

ടെസ്റ്റില്‍ നിന്ന് തഴയപ്പെട്ട മധ്യനിര ബാറ്റര്‍ ഹനുമ വിഹാരിയെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍ ഉള്‍പ്പെടുത്തി. ന്യൂസിലന്‍ഡുമായുള്ള പരമ്പരയില്‍ നിന്ന് വിഹാരിയെ ഒഴിവാക്കിയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

നവംബര്‍ 23നാണ് ഇന്ത്യ എ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ചതുര്‍ദിന മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ എ ടീമുമായി ഇന്ത്യ കളിക്കും.

Read more

പ്രിയങ്ക് പഞ്ചലിനെ നായകനാക്കി 14 അംഗ ടീമിനെയാണ് നേരത്തെ തെരഞ്ഞെടുത്തിരുന്നത്. പൃഥ്വി ഷായ്ക്കും ദേവദത്ത് പടിക്കലിനും ടീമില്‍ ഇടംനല്‍കിയിരുന്നു.