വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര വിജയത്തിൽ നിന്ന് ഇന്ത്യക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടമാണ് കുൽദീപ് യാദവിന്റെ ഫോമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ. റിസ്റ്റ്-സ്പിന്നർ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റ് വീഴ്ത്തി, തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞ 12 മാസമായി സഞ്ജു വളരെ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത് . തന്റെ ബൗളിംഗിൽ ചില മാറ്റങ്ങൾ വരുത്തിയ അദ്ദേഹം ഇപ്പോൾ വേഗത കൂട്ടി. അത് അദ്ദേഹത്തിന് കൂടുതൽ മികവുള്ള താമായി മാറുന്നതിൽ ഗുണം ചെയ്തു.
വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ പരമ്പര വിജയത്തിന് ശേഷം Cricbuzz-നോട് സംസാരിക്കുമ്പോൾ, കുൽദീപ് യാദവിനെക്കുറിച്ച് പാർഥിവ് പട്ടേലിന് പറയാനുള്ളത് ഇതാണ്:
“പരമ്പരയിലെ ഇന്ത്യയുടെ ഏറ്റവും വലിയ പ്ലസ് കുൽദീപ് യാദവാണ്. അദ്ദേഹം ധാരാളം വിക്കറ്റുകൾ വീഴ്ത്തി, പക്ഷേ അതിനേക്കാൾ എന്നെ സന്തോഷിപ്പിച്ചത് അദ്ദേഹത്തിന്റെ ബാറ്റിംഗിലെ ഒരു പോസിറ്റീവ് സമീപനമാണ്.”
അദ്ദേഹം കൂട്ടിച്ചേർത്തു:
“രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ തകർത്തെറിഞ്ഞു. ആ മികവ് മൂന്നാം ഏകദിനത്തിൽ ആവർത്തിക്കാനിരുന്ന അവർക്ക് തെറ്റി, ഇന്ത്യ എല്ലാ അർത്ഥത്തിലും അവരെ തകർത്തെറിഞ്ഞു.”
Read more
ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന സ്പിന്നർ കുൽദീപ് ആയിരിക്കുമെന്ന് ഏകദേശം ഉറപ്പാണ്.